താനൊരു നടി ആയതു കൊണ്ട് നാട്ടുകാർ എങ്ങനെ പ്രതികരിക്കുമെന്ന് കരുതിയാണ് വാഹനം നിർത്താതെ പോയത് ; അ പകടത്തെകുറിച്ച് ഗായത്രി

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് വാഹനം ഇ ടിച്ചിട്ട് നിർത്താതെ പോയതിന് നടി ഗായത്രി സുരേഷിനെ നാട്ടുകാർ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്ന വിഡിയോയാണ്. നടിക്കൊപ്പം ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോടായിരുന്നു നാട്ടുകാർ പൊ ട്ടിത്തെറിച്ചത്.വണ്ടിയിൽ നിന്ന് പുറത്തു വരാൻ കൂട്ടാക്കാത്ത നടിയുടെ സുഹൃത്തിനോട് നാട്ടുകാർ കോപാകുലരാവുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. നിരവധി വാഹനങ്ങളിൽ ഇ ടിച്ചിട്ടും നിർത്താതെ പോയെന്നും ഡ്രൈവർ മ ദ്യ പിച്ചിട്ടുണ്ടെന്നും ജനക്കൂട്ടം ആ വിഡിയോയിൽ പറയുന്നുണ്ട്. ഈ വിഷയത്തിൽ ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം ലൈവിലൂടെ പ്രതികരിച്ചു കൊണ്ട് ഗായത്രി സുരേഷ് രംഗത്ത് വന്നിട്ടുണ്ട്.

തങ്ങൾ ഒരു വണ്ടിയെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ എതിരെ വന്ന വണ്ടിയുമായി ചെറുതായൊന്നു തട്ടി എന്നും, തങ്ങളുടെയും അവരുടെയും വണ്ടികളുടെ വശങ്ങളിലുള്ള കണ്ണാടി ഉടഞ്ഞു പോയി എന്നുമാണ്. അല്ലാതെ വണ്ടിയിൽ ഉള്ള ആർക്കും അപകടം ഒന്നും സംഭവിച്ചില്ല എന്നും ഗായത്രി പറയുന്നു. പക്ഷെ താനൊരു നടി ആയതു കൊണ്ട്, ആ സാഹചര്യത്തിൽ അവർ എങ്ങനെ തങ്ങളോട് പ്രതികരിക്കും എന്നറിയാത്തതു കൊണ്ട്, ഇടിച്ചതിനു ശേഷം വണ്ടി നിർത്താതെ പോയി എന്നതാണ് തങ്ങൾ ചെയ്ത തെറ്റെന്നും, അത്കൊണ്ടാണ് അവർ തങ്ങളെ പിന്തുടർന്ന് പിടിച്ചു തടഞ്ഞു വെച്ചതെന്നും ഗായത്രി വിശദീകരിച്ചു.

അവസാനം പോലീസ് വന്നു കാര്യങ്ങൾ ഒത്തുതീർപ്പാക്കി എന്നും ഗായത്രി പറയുന്നു.ഒരുപാട് പേരുടെ ഫോണും മെസേജുകളും ഒക്കെ വന്നിരുന്നു എന്നും അതുപോലെ തെറ്റായ കാര്യങ്ങൾ പറഞ്ഞു കൊണ്ട് വീഡിയോ പ്രചരിക്കുന്നതും കണ്ടുവെന്നും ഗായത്രി പറയുന്നു. അതുകൊണ്ടാണ് ലൈവിൽ വന്നു കാര്യങ്ങൾ വിശദീകരിച്ചതെന്നും ഗായത്രി പറഞ്ഞു.

Scroll to Top