രാത്രി ചപ്പാത്തിയും വെജിറ്റബിൾ കറിയും, ആരോഗ്യനില കണക്കിലെടുത്ത് പി സി ജോർജിനെ പ്രേത്യേക സെല്ലിലേക്ക് മാറ്റി.

മത വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ കോടതി റിമാന്‍ഡ് ചെയ്ത പി.സി.ജോര്‍ജിന് ജ യിലില്‍ പ്രത്യേക സെല്‍ അനുമതി നൽകി.ഇന്നലെ വൈകുന്നേരത്തോടെയാണ് അദ്ദേഹത്തെ സെന്‍ട്രല്‍ ജ യിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. സുരക്ഷയും ആരോഗ്യവും പരിഗണിച്ചാണ് പ്രത്യേക സൗകര്യം ഒരുക്കിയത്. മറ്റു തടവുകാര്‍ക്കു നല്‍കുന്ന ഭക്ഷണം തന്നെയാണ് നൽകിയത്.ഇന്നലെ രാവിലെ 10 മണിയോടെ റിമാന്‍ഡു ചെയ്ത പി.സി.ജോര്‍ജിനെ ആദ്യം ജില്ലാ ജ യിലിലേക്ക് എത്തിച്ചു. മറ്റു തടവുകാര്‍ക്കൊപ്പം അഡ്മിഷന്‍ സെല്ലിലാക്കിയ ജോര്‍ജിനെ നിരീക്ഷിക്കാന്‍ പൊലീസുകാരേയും ചുമതലപ്പെടുത്തിയിരുന്നു.ഉച്ചയ്ക്ക് ജ യില്‍ ഭക്ഷണമാണ് നല്‍കിയത്. ചോറ്, സാമ്പാര്‍, അവിയല്‍, തൈര് എന്നിവയായിരുന്നു ജ യിലിലെ ഉച്ചഭക്ഷണം.

വൈകിട്ടു ചായയും നല്‍കിയശേഷമാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.വൈകുന്നേരം ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് നല്‍കിയത്. വായനയ്ക്കായി ജോര്‍ജ് ആവശ്യപ്പെട്ട പത്ര, മാസികകളും നല്‍കിയിട്ടുണ്ട്. ആരോഗ്യം കണക്കിലെടുത്താണ് ജില്ലാ ജ യിലില്‍ നിന്നു സെന്‍ട്രല്‍ ജ യിലിലേക്ക് മാറ്റി അവിടെ മെഡിക്കല്‍ സെല്ലിലേക്ക് മാറ്റി.ആശുപത്രി,ബെഡ്, കസേര, ഡസ്ക് എന്നിവയാണ് ഇവിടെയുണ്ട്. മെഡിക്കല്‍ ഓഫിസര്‍ അദ്ദേഹത്തെ പരിശോധിച്ചു. ആരോഗ്യത്തില്‍ പ്രത്യേക പ്രശ്നമില്ലെന്നും ജോര്‍ജിനെ ഡോക്ടര്‍ അറിയിച്ചു.മാത്രമല്ല ഉറങ്ങുമ്പോള്‍ ശ്വാസ തടസം ഉണ്ടാകാതിരിക്കുന്നതിനുള്ള മെഡിക്കല്‍ ഉപകരണം ഉപയോഗിക്കാന്‍ ജോര്‍ജിനു അനുമതി നല്‍കി. .

Scroll to Top