അ പകടം മനസിലാക്കി കേരള പോലീസിന്റെ ഇടപെടൽ ; നന്ദി പറഞ്ഞ് ജർമൻ ദമ്പതികൾ !!

പന്ത്രണ്ടു വർഷത്തിനിടെ കാരവാനിൽ 90 രാജ്യങ്ങൾ സന്ദർശിച്ച ജർമൻ സ്വദേശികളായ ടോർബനും മിഖായേലും കാടും മലയും ഭൂഖണ്ഡങ്ങളും താണ്ടി കേരളത്തിൽ എത്തിയിരിക്കുകയാണ്.യാത്രാപ്രേമികൾക്ക് എന്നും റോൾമോ‍ഡലാണ് ഇവർ. പന്ത്രണ്ടു വർഷം മുൻപാണ് മിലിട്ടറി ട്രക്ക് കാരവാനാക്കി മാറ്റി. ഒരു ചെറു കുടുംബത്തിനു കഴിയാവുന്ന തരത്തിൽ രൂപമാറ്റവും വരുത്തിയാണ് രണ്ടു കുട്ടികളുമായി ഇവർ ലോകം ചുറ്റാനിറങ്ങിയത്.എൻജിനീയറായ ടോർബനും എഴുത്തുകാരിയായ മിഖായേലിനും യാത്രകളോടുള്ള അടങ്ങാത്ത മോഹമാണ് ഇവരെ ഇത്തരമൊരു ലോകസഞ്ചാരത്തിനു പ്രേരിപ്പിച്ചത്.

ഇപ്പോഴിതാ ലോകസ​ഞ്ചാരത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ ജര്‍മൻ ദമ്പതികള്‍ക്ക് സുരക്ഷിതയാത്രയൊരുക്കി പൊലീസ്. തിരുവനന്തപുരം – എറണാകുളം റൂട്ടിൽ സഞ്ചരിക്കുന്നതിനിടെ കാരവനിൽ ഡ്രൈവർ സീറ്റിനു മുകളിലായുള്ള വിശ്രമസ്ഥലത്തെ വെന്റിലേഷനിലൂടെ കാൽ പുറത്തേക്കിട്ട് കളിക്കുകയായിരുന്നു കുട്ടികള്‍. ഇത് ശ്രദ്ധയിൽ പെട്ട യാത്രക്കാരനാണ് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചത്. യാത്രക്കിടെ പൊലീസ് വാഹനം കുറുകെയിട്ടാണ് സഞ്ചാരികളെ വിവരം അറിയിച്ചത്. പൊലീസിന്റെ നിർദേശപ്രകാരം വെന്റിലേഷൻ വാതിൽ ഉടൻ അടച്ചു.

കേരളത്തിൽ ആരംഭിച്ച കാരവൻ ടൂറിസത്തിന്റെ ഭാഗമായാണ് ടോർബനും മിഖായേലും സംസ്ഥാനത്തെത്തിയത്. ഒരു വാഹനത്തിൽ കറങ്ങി നടന്ന്, അതിൽത്തന്നെ ഉറങ്ങി കാഴ്ചകൾ കാണുന്നതാണു കാരവൻ ടൂറിസം. കേരളത്തിൽ വാൻ ലൈഫ് എന്ന പേരിൽ ചെറു കാരവനുകൾ നിർമിച്ച് യാത്ര നടത്തുന്ന രീതി ഏതാനും വർഷങ്ങളായി വളർന്നു വരികയാണ്. ഇന്ത്യയിലെ കാഴ്ചകൾ കണ്ട് ലോക പൈത്യക നഗരമായ ഹംപിയിലെ കാഴ്ചകൾ കണ്ട് നേരെ ഗോവയിലേക്ക് അവിടെ നിന്നും കേരളത്തിലേക്കായിരുന്നു ദമ്പതികളുടെ യാത്ര.

Scroll to Top