ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും, കമ്മെന്റിന് ചുട്ട മറുപടി നൽകി ഗോകുൽ സുരേഷ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഫോട്ടോയ്ക്ക് വന്ന കമ്മന്റും അതിന് ഗോകുൽ സുരേഷ് നൽകിയ മറുപടിയും ആണ്. ഇല്യാസ് മരക്കാര്‍ എന്ന പേജില്‍ നിന്നാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഒരു സൈഡില്‍ നടന്‍ സുരേഷ് ഗോപിയുടെ ഫോട്ടോയും മറു സൈഡില്‍ എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ആണ്. ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന ക്യാപ്ഷനും ഇതിനു മുകളില്‍ കൊടുത്തിട്ടുണ്ട്.ഗോകുല്‍ സുരേഷ് ഇതിന് മറുപടിയുമായി എത്തി.രണ്ടു വ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും, എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ മാസ് മറുപടി.

കമന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ എത്തുന്നുണ്ട് . നവാഗതനായ വിപിൻ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന ചിത്രത്തിൽ കൂടെയായിരുന്നു ഗോകുലിന്റെ ചലച്ചിത്ര അരങ്ങേറ്റം. വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവരുടെ നിർമ്മാണ സംരംഭമായ ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിർമ്മിച്ചത്.2017 ഇൽ അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർപീസ് എന്ന ചിത്രമാണ് ഗോകുലിന്റെ രണ്ടാമത്തെ ചിത്രം. മമ്മൂട്ടി നായക വേഷം അവതരിപ്പിച്ച ചിത്രത്തിൽ ഗോകുൽ കോളേജ് വിദ്യാർത്ഥിയായ ഉണ്ണികൃഷ്ണന്റെ വേഷം അവതരിപ്പിച്ചു.

ഉണ്ണി മുകുന്ദനോടൊപ്പം പ്രധാന വേഷം ചെയ്ത ഇരയായിരുന്നു ഗോകുലിന്റെ മൂന്നാമത്തെ ചിത്രം. പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഗോകുൽ അതിഥി വേഷത്തിൽ എത്തി. മാധവ് രാമദാസൻ സംവിധാനം ചെയുന്ന ഇളയരാജ, അനിൽ രാജ് സംവിധാനം ചെയുന്ന സൂത്രക്കാരൻ, അരുൺ ചന്ദു സംവിധാനം ചെയുന്ന സായാഹ്ന വാർത്തകൾ, സുരേഷ് പൊതുവാൾ സംവിധാനം ചെയുന്ന ഉൾട്ട എന്നിവയാണ് ഗോകുലിന്റെ അണിയറയിൽ ഒരുങ്ങുന്ന അടുത്ത ചത്രങ്ങൾ

Scroll to Top