ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ കുഞ്ഞ് വന്നു,ഒരു കോടിരൂപ വിലമതിക്കുന്ന ആഡംബര കാർ സ്വന്തമാക്കി ഗോപി സുന്ദർ.

താരങ്ങളുടെ വണ്ടികളോടുള്ള താത്പര്യം നാം കാണാറുള്ളതാണ്.പലതരത്തിലുള്ള ആഡംബര കാറുകാളാണ് സ്വന്തംക്കുന്നത്.മലയാള സിനിമയുടെ സംഗീതസംവിധയകനായ ഗോപിസുന്ദർ ബിഎംഡബ്ള്യു വിന്റെ പുതിയ സീരിസായ X7 ആഡംബരകാർ സ്വന്തമാക്കി.താൻ പുതിയ കാർ സ്വന്തമാക്കിയ വിവരം ഇൻസ്റ്റഗ്രാമിലൂടെയാണ് എല്ലാവരെയും അറിയിക്കുന്നത്.ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞ് കൂടെ വന്നു എന്ന് പറഞ്ഞിട്ടാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.കാമുകിയായ അഭയ ഹിരൺ മയിക്കൊപ്പമുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

98.90 ലക്ഷത്തിന് മുകളിൽ മുതൽ മുടക്ക് വരുന്ന ഈ ആഡംബരക്കാർ സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആളാണ് ഗോപിസുന്ദർ.മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകരിലൊരാളായ ഗോപി സുന്ദരന്റെ ആഡംബരജീവിതം മുൻപ് പല തവണയും വാർത്തായായിട്ടുള്ളതാണ്. ബി.എം.ഡബ്ല്യു.വിന്റെ ഏറ്റവും വലിയ എസ്.യു.വി.യാണ് എക്‌സ് 7 വേരിയന്റുകള്‍. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫർട്ടിനും ഒരുപോലെ പ്രാധാന്യം നൽകി പുറത്തിറക്കിയ വാഹനമാണ് എക്സ് 7 എന്നാണ് ബിഎംഡബ്ല്യുവിന്റെ അവകാശവാദം. എക്സ്ഡ്രൈവ് 40ഐയിൽ 340 ബിഎച്ച്പി കരുത്തും 450 എൻഎം ടോർക്കുമുള്ള മൂന്നു ലിറ്റർ ടർബോ പെട്രോൾ എൻജിനും ഡീസൽ പതിപ്പിൽ 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുള്ള 3 ലീറ്റർ ഡീസൽ എൻജിനുമാണ് ഹൃദയങ്ങള്‍. എട്ടു സ്പീഡ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനാണ് ഇരു എൻജിനുകളിലും ട്രാന്‍സ്‍മിഷന്‍.

……………………………………………………………………………………….

പ്രവാസികൾ നാട്ടിൽ നിന്ന് മടങ്ങുമ്പോൾ ഇരുചക്ര വാഹനങ്ങൾ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാൻ പറ്റും

Scroll to Top