വിവാഹനിശ്ചയം മാറ്റിവച്ചതിന്റെ കാരണം വെളിപ്പെടുത്തി സീരിയിൽ താരം ഗൗരി കൃഷ്ണന്‍ !!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട സീരിയലായിരുന്നു പൗര്ണമിത്തിങ്കൽ.അടുത്തിടെയാണ് സീരിയൽ അവസാനിച്ചത് . അതിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരുടെ പ്രിയപെട്ടവരാണ്. എന്നാൽ അതിലെ പൗര്ണമിയോട് പ്രേക്ഷകർക്ക് പ്രേത്യേക ഇഷ്ടമാണ്. പൗര്‍ണമിയെ അവതരിപ്പിച്ച താരമാണ് ഗൗരി കൃഷ്ണ. തന്റെ എല്ലാ വിശേഷങ്ങളും ഗൗരി ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു.

ഇപ്പോഴിതാ വിവാഹ നിശ്ചയം മാറ്റി വെച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഗൗരി. ജനുവരി 23ന് വിവാഹനിശ്ചയമാണെന്ന് ഗൗരി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളൊന്നും കാണാത്തത് എന്തെന്ന് ആരാധകർ ചോദിച്ചു.വരൻ സീരിയലിന്റെ അണിയറ പ്രവർത്തകനാണും തിരുവനന്തപുരം സ്വദേശിയാണെന്നും ഗൗരി പറഞ്ഞിരുന്നു.

‘‘ഇന്നു നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. നിർഭാഗ്യവശാൽ അതിനുസാധിച്ചില്ല. ഒന്ന് ലോക്ഡൗൺ. പിന്നെ അദ്ദേഹത്തിനും കുടുംബത്തിനും കോവിഡ് പോസിറ്റീവ് ആണ്. അങ്ങനെ ഒരു സാഹചര്യത്തിൽ നിശ്ചയം നടത്താൻ സാധിക്കില്ലല്ലോ. അദ്ദേഹവും കുടുംബവും ആരോഗ്യം വീണ്ടെടുത്തിനു ശേഷം നിശ്ചയം നടത്താമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. നിശ്ചയത്തിന്റെ ചിത്രങ്ങൾ ഒന്നും കണ്ടില്ലെന്ന് കുറേപ്പേർ മെസേജ് അയച്ചിരുന്നു ഇതാണ് അതിനു കാരണം’’– ഗൗരി ലൈവിൽ എത്തി പറഞ്ഞു.

Scroll to Top