ഒത്തിരിപേർ കളിയാക്കുന്നുണ്ടെങ്കിലും എനിക്ക് സന്തോഷ് പണ്ഡിറ്റിനോട് സ്നേഹമുണ്ട് : ഗ്രേസ് ആന്റണി

ഹാപ്പി വെഡ്‌ഡിങ് എന്ന സിനിമയിൽ പാട്ട് മുകളിൽ നിന്ന് വേണോ താഴെ നിന്ന് വേണോ എന്ന് ചോദിക്കുന്ന പെൺകുട്ടിയെ ആരും അത്രപെട്ടന്ന് മറക്കാൻ വഴിയില്ല.എറണാകുളം സ്വദേശി ഗ്രേസ് ആന്റണിയാണ് ഇന്നത്തെ താരം.ചെറുപ്പം മുതൽക്കെ അഭിനയിക്കണം എന്ന് മോഹമായിരുന്നു.സിനിമ ഭ്രാന്തിന്റെ പേരിൽ അച്ഛന്റെനും അമ്മയുടെനും തല്ല് കിട്ടിയിട്ടുണ്ട്.ഡിഗ്രി 2 ഇയർ പഠിക്കുമ്പോഴാണ് ഹാപ്പി വെഡിങ്ങിൽ അഭിനയിക്കുന്നത്.കുമ്പളങ്ങി നെറ്റ്സി ഫഹദിന്റെ നായികയായി എത്തുന്നു. ഫഹദിന്റെ നായികയായി സത്യസന്ധതയുള്ളൊരു കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ ത്രില്ലിലാണ് ഗ്രേസ്. തീയറ്ററിലുള്ളവരെ മുഴുവന്‍ ആദ്യമൊന്നു അതിശയിപ്പിക്കുകയും പിന്നെ മനസ്സുകൊണ്ട് നിറഞ്ഞു കയ്യടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

ആദ്യചിത്രമായ ഹാപ്പിവെഡ്‌ഡിങ്ങിൽ റാഗിംഗ് സമയത്താണ് ഗ്രേസ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.ആദ്യത്തെ സീനിലൂടെ തന്നെ ഗ്രേസ് പൊളിച്ചടുക്കി.അതിൽ സീനിയേഴ്സിന് മുന്നിൽ പാടാൻ ആദ്യം തീരുമാനിച്ചത് ഹരിമുരളീരവം എന്ന ഗാനമായിരുന്നു. ഒടുവില്‍ ഞാന്‍ തന്നെ ഈ പാട്ടു സജസ്റ്റ് ചെയ്യുകയായിരുന്നു. സ്‌ക്രിപ്റ്റില്‍ എഴുതിവെച്ചേക്കുന്നിനേക്കാള്‍ ഞങ്ങള്‍ കൈയ്യില്‍ നിന്നും ഇട്ടിട്ടുണ്ട്.അതുകൊണ്ട് തന്നെ ഒത്തിരിപേര്‍ കളിയാക്കുന്നുണ്ടെങ്കില്‍ പോലും സന്തോഷ് പണ്ഡിറ്റിനോട് തനിക്ക് എന്നും ഒരു സ്‌നേഹമുണ്ടെന്നും, എന്റെ കരിയറിലെ ആദ്യം ലഭിച്ച ബ്രേക്കിന് അദ്ദേഹത്തോട് ഞാന്‍ കടപ്പെട്ടിരിക്കുന്നുവെന്നും ഗ്രേസ് അഭിമുഖത്തില്‍ പറഞ്ഞു.