“മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് ” : ഗിന്നസ് പക്രു !!! കുറിപ്പ്

ഉയരം കുറവായതിന്റെ പേരിൽ കൂട്ടുകാർ കളിയാക്കിയതോർത്ത് വിങ്ങിപ്പൊട്ടുന്ന ഒൻപതുവയസുകാരൻ ക്വാഡൻ ബെയിൽസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു .ഇപ്പോഴിതാ മലയാളിയുടെ ഇഷ്ട താരം ഗിന്നസ് പക്രു അദ്ദേഹത്തിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് . താനും ഒരിക്കൽ ഉയരക്കുറവിന്റെ പേരിൽ കളിയാക്കലിന് ഇരയായിരുന്നുവെന്കുറിച്ചിരിക്കുകയാണ് ഗിന്നസ് പക്രു.

‘മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട്.ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത്. നീ കരയുമ്പോൾ …നിന്റെ ‘അമ്മ തോൽക്കും ഈ വരികൾ ഓർമ്മ വച്ചോളു. ‘ഊതിയാൽ അണയില്ല..ഉലയിലെ തീ.. ഉള്ളാകെ ആളുന്നു ഉയിരിലെ തീ’–ഇളയ രാജ. ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്’ അദ്ദേഹം കുറിചു .ഹോളിവുഡ് നടൻ ഹ്യൂ ജാക്ക്മാൻ അടക്കമുള്ളവരാണ് ക്വാഡനു പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ക്വാഡന്റെ അമ്മ യാറക ബെയിൽസ് തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇത് പങ്കുവച്ചുകൊണ്ടാണ് ഗിന്നസ് പക്രു തന്റെ അനുഭവം പറഞ്ഞത്. ഗിന്നസ് പക്രുവിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ

മോനേ നിന്നെപ്പോലെ ഈ ഏട്ടനും ഒരിക്കൽ കരഞ്ഞിട്ടുണ്ട് ..ആ കണ്ണീരാണ് പിന്നീടുള്ള യാത്രയ്ക്ക് ഇന്ധനമായത് ..നീ കരയുമ്പോൾ …നിന്റെ ‘അമ്മ തോൽക്കും …ഈ വരികൾ ഓർമ്മ വച്ചോളു .
“ഊതിയാൽ അണയില്ല ഉലയിലെ തീ ഉള്ളാകെ ആളുന്നു ഉയിരിലെ തീ ”
– ഇളയ രാജ -ഇത്തരത്തിൽ വേദനിക്കുന്നവർക്കായി എന്റെ ഈ കുറിപ്പ്

‘എനിക്ക്​ ഒരു കയര്‍ തരൂ.. ഞാന്‍ എ​​​​​ന്റെ ജീവിതം അവസാനിപ്പിക്കുകയാണ്​. ഹൃദയത്തില്‍ കത്തി കുത്തിയിറക്കാനാണ്​ തോന്നുന്നത്​. എന്നെ ആരെങ്കിലുമൊന്ന്​ കൊന്ന്​ തന്നിരുന്നുവെങ്കില്‍. കൂട്ടുകാരുടെ കളിയാക്കല്‍ സഹിക്കവയ്യാതെ വിതുമ്ബുന്ന, ഉയരക്കുറവുള്ള മക​​​​​​ന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ്​ ആസ്​ട്രേലിയക്കാരിയായ വീട്ടമ്മ. ലോകം മുഴുവൻ തേങ്ങുകയാണ് ഇവൻ അനുഭവിച്ച അപമാനമോർത്ത്. അമ്മയ്ക്ക് മുന്നിൽ ഏങ്ങിക്കരഞ്ഞ് കൊണ്ടാണ് ഇൗ ഒൻപതുവയസുകാരന്റ വാക്കുകൾ. ഉയരം കുറവായതിന്റെ പേരിൽ സ്കൂളിലെ കുട്ടികൾ അപമാനിച്ചതിനെ പറ്റിയാണ് ഇൗ അമ്മയും മകനും ലോകത്തോട് സങ്കടപ്പെടുന്നത്.

‘മകനെ സ്​കൂളില്‍ നിന്ന്​ കൂട്ടിക്കൊണ്ടുവരാന്‍ ചെന്നതായിരുന്നു ഞാന്‍. എന്നാല്‍ സഹപാഠി മക​​​​​ന്റെ തലക്ക്​ തട്ടി കളിയാക്കുന്നതിന് നിസ്സഹായയായി​ സാക്ഷിയാവേണ്ടി വന്നു. വികാരഭരിതയായി ഞാന്‍ എന്തെങ്കിലും ചെയ്യുമെന്ന ഭയത്താല്‍ മകന്‍ ഓടി കാറിനകത്ത്​ കയറുകയായിരുന്നു’.മറ്റുകുട്ടികളെ പോലെ എല്ലാ ദിവസവും സ്​കൂളില്‍ പോകാനും പഠിക്കാനും ആസ്വദിക്കാനുമാണ്​ എ​​​​​ന്റെ മകനും പോകുന്നത്​. എന്നാല്‍ ഓരോ ദിവസവും ത​​​​​​​​​​ന്റെ ഉയരക്കുറവിനെ പരിഹസിക്കുന്നുവെന്ന പരാതിയുമായാണ്​ മകന്‍ വരുന്നത്​. പുതിയ പേരുകള്‍ വിളിച്ചു കളിയാക്കല്‍, ഉപദ്രവം, ഇങ്ങനെ പോകുന്നു. മാതാവെന്ന നിലക്ക്​ ഞാന്‍ ഒരു പരാജയമാണെന്നും നമ്മുടെ വിദ്യാഭ്യാസ വ്യവസ്​ഥ തന്നെ ഒരു പരാജയമാണെന്നും ആ സാഹചര്യത്തില്‍ തോന്നിയതായും ആ ‘അമ്മ പറയുന്നു.

പരിഹാസവും അധിക്ഷേപങ്ങളും കുട്ടികൾക്ക് എത്രവലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ഇൗ വിഡിയോ തെളിയിക്കുന്നു. വിഡിയോ വൈറലായതോടെ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഇൗ അമ്മക്കും മകനും പിന്തുണ ഏറുകയാണ്.

Scroll to Top