സൂപ്പർ ഹീറോയുടെ കുടുംബത്തോടൊപ്പം, ടോവിനോയ്‌ക്കൊപ്പമുള്ള ഫോട്ടോസ് പങ്കുവെച്ച് ഗുരു സോമസുന്ദരം.

നാടകത്തിൽ നിന്ന് തുടങ്ങി ഇന്ന് പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ കലാകാരനാണ് ഗുരു സോമസുന്ദരം.ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡം എന്ന ചലച്ചിത്രത്തിലൂടെ സിനിമ രംഗത്ത് വന്ന താരമാണ് ഗുരു സോമസുന്ദരം.ഈ ചിത്രത്തിലെ അഭിനയത്തിന് ഏറെ നിരൂപക പ്രശംസ നേടിയ ഗുരു സോമസുന്ദരം, തുടർന്ന് സുശീന്ദ്രൻ സംവിധാനം ചെയ്ത ആക്ഷൻ ചലച്ചിത്രമായ പാണ്ഡ്യ നാട്, കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗർതണ്ട, രാജു മുരുകൻ സംവിധാനം ചെയ്ത ജോക്കർ എന്നീ ചലച്ചിത്രങ്ങളിലും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി.താരം അഭിനയിച്ച മിന്നൽ മുരളിയിലെ ഷിബു എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ ഒരുപാട് നേടി. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് പകരം വെക്കാനായി ഒന്നും തന്നെയില്ലായിരുന്നു. അത്രക്ക് മികവുറ്റതായിരുന്നു അഭിനയം.അതോടെ പ്രേക്ഷകർ കൂടുതൽ അറിയാൻ തുടങ്ങി ഇദ്ദേഹത്തെ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കറുണ്ട്.

അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിന് ടോവിനോ തോമസിന്റെ വീട് സന്ദർശിക്കാൻ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.’അതിശയകരമായ സൂപ്പർഹീറോയുടെ കുടുംബം.സന്തോഷകരമായ കുടുംബം-സന്തോഷകരമായ ഭക്ഷണം-സന്തോഷകരമായ സമയം-എനിക്ക് സന്തോഷം’, എന്നാണ് ഗുരു സോമസുന്ദരം ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. ഒപ്പം ടൊവിനോയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. നിരവധി പേരാണ് ഫോട്ടോകൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്ത് 2021 ഡിസംബറിൽ പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ചലച്ചിത്രമാണ് മിന്നൽ മുരളി.

ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ടൊവിനോ തോമസ് നായകനാകുന്ന ഈ ചിത്രം മലയാളം,തമിഴ്, തെലുങ്ക്,ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് പുറത്തിറങ്ങിയത്.അജു വർഗീസ്, ബൈജു,ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ,ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്.ഷാൻ റഹ്മാൻ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.

Scroll to Top