മങ്ങാട്ടച്ഛനെ സ്വീകരിച്ചതിൽ സന്തോഷം, പ്രിയൻസാറിന് നന്ദി : ഹരീഷ് പേരടി.

സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’. കാത്തിരിപ്പിന് ഒടുവിൽ മരക്കാർ റിലീസ് ആയിരിക്കുകയാണ്. അർദ്ധരാത്രി പന്ത്രണ്ട് മണിക്ക് തുടങ്ങിയ ആദ്യ പ്രദര്‍ശനം കഴിയുമ്പോൾ ഗംഭീര അഭിപ്രായമാണ് ചിത്രത്തിനുലഭിക്കുന്നത്. സാങ്കേതികമികവിലും ദൃശ്യാവിഷ്കാരത്തിലും ‘മരക്കാര്‍’ ഇന്ത്യൻ സിനിമയ്ക്കു തന്നെ അഭിമാനമാകുമെന്നാണ് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റാണ്.

താരം അതിൽ അഭിനയിച്ച കഥാപാത്രമായ മങ്ങാട്ടച്ഛൻ എന്ന കഥാപാത്രം ആളുകൾ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ്.ഇന്ന് പുലർച്ചെ തിയറ്ററിൽ സിനിമ കാണാൻ ഹരീഷ് പേരടിയും എത്തിയിരുന്നു.മരക്കാറിലെ ഹരീഷ് പേരടിയുടെ കഥാപാത്രത്തിന്റെ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട് പോസ്റ്റിൽ.ഇദ്ദേഹം പോസ്റ്റിൽ പറയുന്നത് ഇങ്ങനെ,‘മങ്ങാട്ടച്ഛനെ നിങ്ങൾ സ്വീകരിച്ചു എന്നറിയുന്നതിൽ നിറഞ്ഞ സന്തോഷം…ഇങ്ങിനെ ഒരു കഥാപാത്രം എനിക്കുതന്ന പ്രിയൻസാറിനോട് നന്ദി പറയാൻ വാക്കുകളില്ല…എന്നെ തേടിയെത്തിയ നല്ല വാക്കുകളിൽ മഹാനടൻ ലാലേട്ടന്റെ വാക്കുകൾ ഇങ്ങിനെ.. “Pranamam. You have done a great job.. Love and prayers.”…

ഇത് എന്നിലെ നടന് കൂടുതൽ ശക്തി തരുന്നു..Thanku ലാലേട്ടാ’.നേരത്തെയും മരക്കാർ സിനിമയെക്കുറിച്ച് സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചും ഹരീഷ് പേരടി പറഞ്ഞിട്ടുണ്ട്.കുറച്ചു ദിവസങ്ങൾക്കു മുമ്പ് മരക്കാർ സിനിമ റിലീസ് ആകുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ പ്രിയദർശൻ അയച്ച ഒരു സന്ദേശം പങ്കുവെച്ച് കൊണ്ടായിരുന്നു അന്ന് ഹരീഷ് കുറിപ്പ് പങ്കുവെച്ചത്. മരക്കാർ തനിക്ക് സിനിമ മാത്രമല്ലെന്നും അഭിനയജീവിതത്തിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട് ആണെന്നും ആയിരുന്നു ഹരീഷ് കുറിച്ചത്.

FACEBOOK POST

Scroll to Top