36 ലക്ഷം രൂപയുടെ ജീപ്പ് സ്വന്തമാക്കി പ്രിയ താരം ഹരീഷ് കണാരൻ !!!

ഹാസ്യവേഷങ്ങളിലൂടെയാണ് നടൻ ഹരീഷ് കണാരൻ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായത്.ജാലിയൻ കണാരൻ എന്ന കോമഡി കഥാപാത്രത്തിലൂടെ ഹരീഷ് മലയാളികളുടെ ഇഷ്ടതാരമായി മാറിയത്.ഇപ്പോഴിതാ പുത്തൻ സ്റ്റൈലിഷ് വാഹനമായ ജീപ്പാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ന് കോഴിക്കോട് ഷോറുമിൽ നിന്നും നടൻ വാഹനം തിരഞ്ഞെടുത്തു.2018ൽ ആയിരുന്നു ഹരീഷ് തന്റെ ആദ്യത്തെ ജീപ്പ് കോമ്പസ് സ്വന്തമാക്കിയത്. ഇപ്പോൾ ഇതാ രണ്ടാമതും പുതിയ കാർ സ്വന്തമാക്കിയിരിക്കുകയാണ് ഹരീഷ് കണാരൻ. ജീപ്പ് കോമ്പസ് തന്നെയാണ് രണ്ടാമതും ഹരീഷ് കണാരൻ സ്വന്തമാക്കിയത്.

കറുപ്പ് നിറത്തിലുള്ള വാഹനമാണ് താരം തിരഞ്ഞെടുത്തത്. ‘പുതിയ കാർ വാങ്ങി. കുടുംബത്തിലേക്ക് പുതിയ ഒരു ആള് കൂടിയെത്തി. ഇക്കാര്യം നിങ്ങളോട് സന്തോഷപൂർവം പങ്കുവെയ്ക്കുന്നു. ജീപ്പ് ടീമിന് നന്ദി.’ – ജീപ്പ് ലൈഫ്, ന്യൂകാർ എന്നീ ഹാഷ് ടാഗുകളോടെയാണ് ഹരീഷ് കണാരൻ കുറിപ്പും ചിത്രങ്ങളും പങ്കു വെച്ചിരിക്കുന്നത്. ഭാര്യയ്ക്കും മക്കൾക്കും ഒപ്പമായിരുന്നു പുതിയ വാഹനം സ്വന്തമാക്കാൻ ഹരീഷ് കണാരൻ എത്തിയത്.

നടൻ എത്തിയത് കഴിഞ്ഞ ദിവസം മറ്റൊരു സന്തോഷ വാർത്ത കൂടി തന്റെ ആരാധകരുമായി പങ്കുവെച്ചിരുന്നു താൻ ഒരു സിനിമയിൽ നായകനായി എത്തുന്നു എന്നായിരുന്നു ആ വാർത്ത സ്ഥിരമായി കോമഡി കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്ന താരം ഇപ്പോൾ നായകനായി സിനിമയിൽ എത്തുമ്പോൾ മലയാള സിനിമയെ സ്നേഹിക്കുന്നവർ വലിയ പ്രതീക്ഷയിലാണ്.

Scroll to Top