കടുത്തദാരിദ്ര്യമുണ്ടെകിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്,ലേലത്തിന്റെ പൈസ സർക്കാരിനാണ് കിട്ടുന്നത് ; ഹരീഷ് പേരടി.

ആഡംബര കാർ നിർമാതാക്കളായ റേഞ്ച് റോവറിന്റെ പുതിയ വാഹനം പൃഥ്വിരാജ് കഴിഞ്ഞ മാസം സ്വന്തമാക്കിയിരുന്നു.റേഞ്ച് റോവറിന്റെ വോഗ് ആണ് പൃഥ്വിരാജ് സ്വന്തമാക്കിയത്.1.82 കോടി രൂപയാണ് കേരളത്തിലെ ഇതിന്റെ ഓൺ റോഡ് പ്രൈസ്.വാഹനത്തിന് വേണ്ടി KL 07 CS 7777 എന്ന ഫാൻസി നമ്പർ സ്വന്തമാക്കുവാൻ വേണ്ടി പൃഥ്വിരാജ് ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നു.എന്നാലിതാ ഇപ്പോൾ ലേലത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണ് ഇവർ .ലേലത്തിന് വേണ്ടി മുടക്കാൻ ഇരുന്ന പണം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വേണ്ടി മാറ്റി വെക്കുവാനാണ് പ്രിഥ്വിരാജ് ലേലത്തിൽ നിന്ന് പിന്മാറിയത്.ഇക്കാര്യം രാജുവേട്ടൻ അ‌റിയിച്ചതായി എറണാകുളം ആർടിഐ കെ.മനോജ് കുമാർ പറഞ്ഞു.


എന്നാലിതാ ഇപ്പോൾ പ്രിഥ്വിരാജിനെ ട്രോളി സിനിമ നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയുണ്ടായി.ഫാൻസി നമ്പറിന്റെ പണം മുഴുവൻ സർക്കാറിനാണ്.എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്.പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,ഫാൻസി നമ്പറിന്റെ പണം മുഴുവൻ സർക്കാറിനാണ് കിട്ടുന്നത്ആ കാറിന്റെ പണം മുഴുവൻ ഏതോ സ്വകാര്യ കമ്പനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആർക്കും ഒരു കുഴപ്പവുമില്ല.നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞതാണ്.എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാൻ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കിൽ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്.Happy New Year.

FACEBOOK POST

Scroll to Top