ഇനി മേലാൽ തെമ്മാടിത്തരം കാണിക്കരുത്, രഞ്ജിത്തിനെതിരെ കൂവിയും കുരച്ചും ഹരീഷ് പേരടി.

27ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയിലാണ് രഞ്ജിത്തിന് കൂവൽ നേരിടേണ്ടി വന്നത്. സ്വാഗത പ്രസംഗത്തിനിടയിൽ രഞ്ജിത്തിന് കൂവൽ നേരിടേണ്ടി വന്നിരുന്നു.നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്കു സീറ്റ് കിട്ടാത്തതിലെ പ്രതിഷേധമാണ് സമാപനചടങ്ങില്‍ ഡെലിഗേറ്റുകൾ പ്രശ്നം ഉണ്ടാക്കിയത്. അതോടെ വേദിയിൽനിന്ന രഞ്ജിത്ത് എനിക്ക് ഈ കൂവൽ ഒന്നും പുത്തരി അല്ലെന്നും 1976ൽ എസ്എഫ്‌ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ല.

അതിന് ആരും ശ്രമിച്ചാലും പരാജയപെടുത്താൻ കഴിയില്ലെന്നും പറഞ്ഞു. അതുപോലെ തന്നെ ആൾക്കൂട്ട പ്രതിഷേധം നായ്ക്കൾ കുറയ്ക്കുന്നത് പോലെയാണെന്നും രഞ്ജിത്ത് പറഞ്ഞു. ഈ വാക്കുകൾ ഒരുപാട് വിവാദങ്ങൾക്ക് കാരണമായി. ഇപ്പോഴിതാ വൈറൽ ആകുന്നത് രഞ്ജിത്തിന്റെ ഈ വാക്കുകൾക്ക് ഉള്ള പ്രതിഷേധം ഹരീഷ് പേരടി ഫേസ്ബുക് വീഡിയോയിലൂടെ കാണിക്കുന്നത്. കൂവിയും കൂരച്ചുമാണ് ഹരീഷ് പേരടി പ്രതിഷേധം അറിയിച്ചത്.

താനടക്കമുള്ള പൊതുസമൂഹത്തിന്റെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ചവരെ പട്ടികളും നായ്ക്കളുമായി ഉപമിച്ച രഞ്ജിതിന്റെ മാടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും എന്ന് പറഞ്ഞിട്ട് ദേവാസുരത്തിലെ ‘വന്ദേ മുകുന്ദ ഹരേ’ എന്ന പാട്ടിന്റെ ഈണത്തിൽ ഹരീഷ് കൂവി. പിന്നാലെ രണ്ടുമൂന്ന് തവണ കുരച്ചതിന് ശേഷം മേലാൽ ഈ തെമ്മാടിത്തരം ആവർത്തിക്കരുത് എന്ന താക്കീതും നൽകിയതിന് ശേഷമാണ് വീഡിയോ അവസാനിപ്പിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top