ഇത് ഭൂതകാലമല്ല, ഷെയ്നിന്റെ ഭാവികാലം, ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു : ഹരീഷ് പേരടി.

ഷെയിൻ നിഗം, രേവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത പുതിയ മലയാള ചലച്ചിത്രമാണ് ‘ഭൂതകാലം’. മിസ്റ്ററി- ഡ്രാമ- ഹൊറർ എന്നീ ഗണങ്ങളിൽപ്പെടുന്ന ചിത്രം സോണി ലിവ് പ്ലാറ്റ്ഫോമിലൂടെ ജനുവരി 21 മുതൽ നേരിട്ട് സ്ട്രീമിംഗ് ആരംഭിക്കുകയായിരുന്നു. സൈജു കുറുപ്പ്, ജെയിംസ് ഏലിയ, ആതിര പട്ടേൽ, വത്സല മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുള്ള വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.സിനിമയ്ക്ക് വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയിൽ ഷെയ്ൻ നിഗത്തിന്റെ അഭിനയം മറ്റൊന്നിനും പകരം വെക്കാൻ ഇല്ലാത്തതാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ സിനിമ കണ്ട ശേഷമുള്ള അഭിപ്രായം ആണ് രേഖപെടുത്തുന്നത്.

ഇത് ഭൂതകാലമല്ല, ഷെയ്നിന്റെ ഭാവികാലം, ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,ഇത് ഭൂതകാലമല്ല…ഷെയിൻ നീഗം എന്ന നടന്റെ ഭാവികാലമാണ്…കഥാപാത്രത്തിന്റെ ഉള്ളാഴങ്ങളിലേക്ക് മു ങ്ങിതാഴുന്ന ഒരു നടന്റെ പ്രകാശത്തിൽ പലപ്പോഴും മറ്റാരേയും കാണാതെ പോകുന്നു…ഷെയിൻ..നിന്റെ കൂടെ മറ്റൊരു പടത്തിൽ അഭിനയം പങ്കുവെക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു…രേവതി ചേച്ചി..ഈ പ്രകാശത്തിനിടയിലും നിങ്ങളുടെ മെഴുകുതിരി വെളിച്ചം വല്ലാതെ ശോഭിക്കുന്നുണ്ട്…കൂരിരുട്ടിലും വലിയ വെളിച്ചത്തിലും മെഴുകുതിരി വെളിച്ചത്തിന്റെ സ്ഥാനം നിങ്ങൾ കൃത്യമായി അയാളപ്പെടുത്തുന്നുണ്ട്..

രാഹുൽ എന്ന സംവിധായകൻ മലയാളത്തിന്റെ വരാനിരിക്കുന്ന സിനിമകളുടെ മുതലാണ് …ഏറ്റവും ഇഷ്ട്ടപ്പെട്ടത് ചില ഷോട്ടുകളുടെ മനോഹരമായ ദൈർഘ്യമാണ്…ചില കഥാപത്രങ്ങളുടെ മിഡ് ക്ലോസ്സുകളിലേക്കുള്ള ജംബ് കട്ടുകൾ വല്ലാതെ ആകർഷിച്ചു…പ്രേതം..ഈ സിനിമയുടെ കഥാബീ ജമാണെങ്കിലും ജീവിതത്തിന്റെ പല സന്ദർഭങ്ങളിലായി ഒറ്റപ്പെട്ടുപോയവരുടെ മാനസിക വ്യാപാരമാണ് ഈ സിനിമ…അതുകൊണ്ട്തന്നെ ഒ റ്റപ്പെടുന്നവരുടെ ഭാവികാലമാണിസിനിമ…ആശംസകൾ.

Scroll to Top