എല്ലാവരുടേയും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി, മകന്റെ എൻഗേജ്മെന്റ് ചിത്രങ്ങൾ പങ്കുവെച്ച് ഹരീഷ് പേരടി.

കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ സീരിയലിലൂടെ മിനിസ്‌ക്രിനില്‍ എത്തിയ താരമാണ് ഹരീഷ് പേരടി.കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലെ വേഷം ശ്രദ്ധിക്കപെട്ടതോടെ ഇരുനൂറോളം പരമ്പരകള്‍ അതിനുശേഷം ചെയ്തു. 2008ല്‍ പ്രദര്‍ശനത്തിനെത്തിയ ബാലചന്ദ്രമേനോന്‍ ചിത്രം ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങല്‍ ചെയ്തു.

2013ല്‍ പ്രദര്‍ശനത്തനെത്തിയ ലെഫറ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ കൈതേരി സഹദേവന്‍ ഹരീഷിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഹരീഷ് പേരടി. തന്റെ അഭിപ്രായങ്ങളും നയങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ മകന്റെ എൻഗേജ്മെന്റ് കഴിഞ്ഞു എന്ന വിവരമാണ്. എൻഗേജ്മെന്റ് ചിത്രങ്ങൾ താരം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

താരത്തിന്റെ മൂത്തമകൻ വിഷ്ണു പേരടിയ്ക്ക് വധുവായി വരുന്നത് നാരായണൻകുട്ടി ഉഷ ദമ്പതിമാരുടെ ഏക മകൾ നയനയാണ് . കഴിഞ്ഞദിവസം കലൂർ ഐഎംഎ ഹാളിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.എൻഗേജ്മെന്റ് ചിത്രങ്ങൾക്ക്‌ ഒപ്പം താരം കുറിച്ചത് ഇങ്ങനെ,പ്രാർത്ഥിക്കാൻ നിങ്ങൾ ഉള്ളതുകൊണ്ട് എല്ലാം ഭംഗിയായി നടന്നു. സ്നേഹം സന്തോഷം നന്ദി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മെയ്‌ 27 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

photos

Scroll to Top