21 വയസിന് ശേഷം കല്യാണം കഴിക്കാൻ നിയമം ഉണ്ടെങ്കിൽ വിവാഹബന്ധം വേർപെടുത്താനും കാലാവധി വേണം : ഹരീഷ് പേരടി.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ 21 വയസിന് ശേഷം കല്യാണം കഴിക്കാൻ നിയമം ഉണ്ടെങ്കിൽ വിവാഹബന്ധം വേർപെടുത്താനും കാലാവധി വേണം.ഇടയ്ക്ക് കിടന്ന് കഷ്ടപ്പെടുന്നത് കുട്ടികളെന്നും ഇദ്ദേഹം പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,21 വയസ്സായതിനുശേഷം കല്യാണം കഴിക്കാനുള്ള നിയമമുണ്ടെങ്കിൽ വിവാഹ ബന്ധങ്ങൾ വേർപിരിയാനും ഒരു കാലാവധി നിയമം മൂലം നടപ്പിലാക്കണം…എല്ലാ ഡിവോഴ്സുകളിലും ആ ബന്ധത്തിലുണ്ടാവുന്ന കുട്ടികളാണ് അനാ ഥരാവുന്നത്…ജീവിക്കുന്ന ര ക്തസാ ക്ഷികളാവുന്നത്…അതുകൊണ്ട് ആ കുട്ടികൾക്ക് 21 വയസ്സ് ആകുന്നതുവരെ വിവാഹ ബന്ധങ്ങൾ ഒഴിയാൻ സാധിക്കില്ല എന്ന നിയമം നടപ്പിലാക്കേണ്ടതുണ്ട് …

വിവാഹ കരാറുകളിൽ എഴുതി ചേർക്കേണ്ടതുണ്ട്…കുട്ടികൾക്ക് ജീവിക്കാനുള്ള ചിലവ് കൊടുക്കുന്ന നിയമം മാത്രം പോരാ…അവർക്ക് പ്രായ പൂർത്തിയാവുന്നതുവരെ നിർബന്ധിതമായി സ്നേഹം കൊടുക്കാനുള്ള നിയമവും വേണം…ഇത് ബാലാവകാശമാണ്..കുട്ടികളുടെ മനുഷ്യാവകാശമാണ് …(കുട്ടികൾ ഇല്ലാത്ത ദമ്പതികളുടെ ഇളവ് വഴിയെ ചർച്ചചെയ്യാം)…പച്ച മലയാളത്തിൽ പറഞ്ഞാൽ കുട്ടികളെ ഉണ്ടാക്കാൻ അറിയാമെങ്കിൽ അവർക്ക് ഭക്ഷ്ണം മാത്രം വാരി കൊടുത്താൽ പോരാ…അവർ മുതിരുന്നതുവരെ സ്നേഹം കൊണ്ട് കുളിപ്പിച്ചേ പറ്റു…ഒരു വിട്ടുവി ഴ്ച്ചയുമില്ലാത്ത സ്നേഹനിയമം…സ്നേഹനിയമം…അതാണ് ആവിശ്യം..

Scroll to Top