നീണ്ട 21 വർഷങ്ങൾക്ക് ശേഷം വിശ്വ സുന്ദരി പട്ടം ഇന്ത്യയിലേക്ക് ; ഹര്‍നാസ് സന്ധു ലോക സുന്ദരി !!!

2021 ലെ മിസ് യൂണിവേഴ്‌സ് പട്ടം ഇന്ത്യയുടെ ഹര്‍നാസ് സന്ധുവിന്. ഇന്ത്യക്കാരിയെ മിസ് യൂണിവേഴ്സ്് 2021 ആയി തിരഞ്ഞെടുത്തു.ഇസ്രയേലിലെ ഏയ്‌ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 21 വയസ്സുകാരിയായ ഇന്ത്യന്‍ പെണ്‍കൊടി വിജയകിരീടം അണിഞ്ഞത്.

ഹര്‍നാസ് ജനിച്ചത് ചണ്ഡീഗഡിലാണ്.രണ്ടായിരത്തില്‍ ലാറ ദത്ത മിസ് യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ കിരീടം നേടുന്നത്. ഇതിനു മുന്‍പ് 1994 ല്‍ സുസ്മതി സെന്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി മിസ് യൂണിവേഴ്‌സ് പട്ടം നേടിയത്.കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് സന്ധു.പരാഗ്വേയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ മറികടന്നാണ് ഹര്‍നാസ് സന്ധുവിന്റെ കിരീടനേട്ടം. 2020 ലെ മിസ് യൂണിവേഴ്‌സ് ആയിരുന്ന മെക്‌സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. പരാഗ്വേ ഫസ്റ്റ് റണ്ണര്‍അപ്പും ദക്ഷിണാഫ്രിക്ക സെക്കന്‍ഡ് റണ്ണറപ്പുമായി.

Scroll to Top