‘ഈ കൈകളിൽ എന്നും സുരക്ഷിതയാണ്’: ഹവായ് ദ്വീപില്‍ അവധി ആഘോഷിച്ച് എം.ജി ശ്രീകുമാറും ഭാര്യയും !!

1983-ൽ റിലീസായ മമ്മൂട്ടി സിനിമയായ കൂലി എന്ന സിനിമയിൽ യുവകവി ജി.ഇന്ദ്രനെഴുതിയ വെള്ളിക്കൊലുസോടെ കളിയാടും അഴകെ നിൻ ഗാനങ്ങളിൽ ഞാനാണാദി താളം എന്ന വരികൾ പാടിയാണ് എം.ജി. ശ്രീകുമാർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകുന്നത്. ഇതുവരെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി 2,000ത്തിന് മേൽ ഗാനങ്ങൾ ആലപിച്ചു.ഭാര്യ ലേഖ ശ്രീകുമാറും പരിചിതമാണ്. 2000 ജനുവരി 14ന് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. ഇവർക്കൊരു മകൾ കൂടെയുണ്ട്.

വിവാഹം കഴിഞ്ഞ് കുടുംബത്തിനൊപ്പം അമേരിക്കയിൽ കഴിയുകയാണ്. സിനിമഗാനരംഗത്തും സ്റ്റേജ് ഷോകളിലെ തിരക്കുകൾക്കിടയിൽ തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം മറക്കാറില്ല. എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും തങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.അമേരിക്കയിലെ ഹവായ് ദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് എം.ജി ശ്രീകുമാറും ഭാര്യ ലേഖയും.

‘ഹവായ് എന്ന മനോഹരമായ ദ്വീപിൽ കുറെ നാളുകൾക്കു ശേഷം ഒരു വെക്കേഷൻ. ലവ് യു ഓൾ’ എന്ന കുറിപ്പോടെയാണ് എം.ജി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.ലേഖയെ എടുത്ത് കടൽത്തീരത്ത് നിൽക്കുന്ന എം.ജിയുടെ ചിത്രം ‘ഈ കൈകളിൽ എന്നും സുരക്ഷിതയാണ്’ എന്ന കുറിപ്പോടെയാണ് ലേഖ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകളും ലൈക്കുകളുമായി എത്തുന്നത്.

Scroll to Top