കാന്‍സര്‍ ബാധിതനായ എട്ട് വയസ്സുകാരന്റെ ചികിത്സക്കായി കൈക്കോര്‍ത്ത് ഒരു ഗ്രാമം

നോർത്ത് പറവൂർ തിരുമുപ്പം ഇസബെല്ല സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കോട്ടുവള്ളി പഞ്ചായത്ത് 19-ാം വാർഡ് പുളിക്കൽ വീട്ടിൽ ജോമോൻ മകൻ കെവിൻ ജോ ജോർജ്ജ്. വേനലവധിക്കു ശേഷം സ്കൂളുകൾ തുറക്കാറായതോടെ അവന്റെ കൂട്ടകാരെല്ലാം പുത്തനുടുപ്പും പുതിയ ബാഗുമൊക്കെയായി അടുത്ത ക്ലാസിലേക്ക് പ്രവേശിക്കാനൊരുങ്ങുമ്പോഴും കുഞ്ഞു കെവിൻ സ്കൂളിൽ പോകാനാവാതെ വേദനയുടെ ലോകത്താണ്. അക്ഷരങ്ങളോടു കൂട്ടുകൂടി കൂട്ടകാരൊത്ത് ഓടിക്കളിച്ച് നടക്കേണ്ട ഈ പ്രായത്തിൽ കഴിഞ്ഞ ഒരു വർഷത്തോളമായി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെവിൻ എന്ന എട്ടു വയസുകാരൻ.ആശുപത്രി ICU വിൽ രോഗത്തോട് മല്ലിടുന്ന കെവിന് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.

35 ലക്ഷം രൂപയോളം ചിലവു വരുന്ന ഈ ചികിത്സയ്ക്ക് പണം എവിടെ നിന്നു കണ്ടെത്തുമെന്നറിയാതെ വിഷമാവസ്ഥയിലാണ് കോട്ടുവള്ളിയിൽ ഓട്ടോറിക്ഷാ ഡ്രൈവറായ പിതാവ് ജോമോൻ. പറവൂർ MLA അഡ്വ.വി.ഡി.സതീശൻ ചെയർമാനായി ഗ്രാമത്തിൽ ജനകീയ കമ്മറ്റി പ്രവർത്തിക്കുന്നുണ്ടെങ്കിലും പകുതിയോളം തുക മാത്രമേ ഇതുവരെ കണ്ടെത്താനായിട്ടുള്ളൂ.മജ്ജ നൽകുന്നതിന് അമ്മ തയ്യാറായി നിൽക്കുമ്പോഴും പണം കണ്ടെത്താനാവാതെ വിഷമിക്കുകയാണിവർ. കുഞ്ഞു കെവിന്റെ ഇത്തിരിയാർന്ന ജീവനെ, ആശകളെ, സ്വപ്നങ്ങളെ തിരികെ പിടിക്കാൻ നമുക്ക് കഴിയുന്ന സംഭാവനകൾ നൽകാം. അവനും നമ്മോടൊപ്പം വളരട്ടെ.നിങ്ങൾ ഓരോരുത്തരും ഒരു 100 രൂപ വെച്ച് ഇട്ടാൽ ഈ കുഞ്ഞന് ചിരി മായാതെ തിരിച്ചു വരാം.നമ്മുക്ക് ഒരുമിച്ചു കൈ കോർക്കാം കെവിൻ മോന് വേണ്ടി. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്തു വളരെ എളുപ്പത്തിൽ ക്യാഷ് ഇടാവുന്നതാണ്. പരമാവതി നിങ്ങളുടെ കൂട്ടുകാരിൽ ഈ വാർത്ത എത്തിക്കു

OPEN THIS LINK : https://milaap.org/fundraisers/help-kevin-from-blood-cancer

Kevin Latest Photo :

Scroll to Top