വൈനും കയ്യിൽ പിടിച്ച് ഗ്ലാമറസ് ലുക്കിൽ ക്രിസ്മസ് ഫോട്ടോഷൂ ട്ടുമായി ഹണിറോസ്, മേക്കിങ് വീഡിയോ.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഹണി റോസ്. നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ ഹണി റോസിന് സാധിച്ചിട്ടുണ്ട്. 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്കിലും ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി എന്ന കഥാപാത്രം താരത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു.പിന്നീട് തെലുങ്കിലും തമിഴിലും എല്ലാം താരം വേഷമിട്ടു.

തൊടുപുഴ സ്വദേശിയായ ഹണിറോസ് മലയാളസിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. “കനൽ “, “ഇട്ടിമാണി മെയിഡ് ഇൻ ചൈന”, “ബിഗ് ബ്രദർ” എന്നീ സിനിമകളിൽ മോഹൻലാലിനോടൊപ്പം, “ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്” എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം, “സർ സിപി” എന്ന സിനിമയിൽ ജയറാമിന്റെ നായികയായി, “മൈ ഗോഡ്” എന്ന സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി. “റിങ് മാസ്റ്ററിൽ” ദിലീപിന്റെ നായികയായി അഭിനയിക്കാൻ ഹണി റോസിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ താരത്തിന്റെ ഫോട്ടോകൾ വൈറൽ ആകാറുണ്ട്.ഇൻസ്റ്റാഗ്രാമിൽ 13 ലക്ഷം ഫോള്ളോവെർസ് ആണ് താരത്തിനുള്ളത്.ഇപ്പോഴിതാ താരത്തിന്റെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ക്രിസ്മസ് തീമിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. റെഡ് കളർ ഗൗണിൽ സുന്ദരി ആയാണ് താരം ഉള്ളത്. പിക്സ്റ്റോറി ജോസ്ചാൾസ് ആണ് താരത്തിന്റെ ഫോട്ടോസ് എടുത്തിരിക്കുന്നത് .കയ്യിൽ വൈനും പിടിച്ചിരിക്കുന്നതും കാണാം. കൂടാതെ ഈ ഫോട്ടോഷൂ റ്റിന്റെ മേക്കിങ് വിഡിയോയും താരം പങ്കുവെച്ചു.നിരവധി പേരാണ് പ്രിയ താരത്തെ കാണാൻ എത്തിയത്.

video

Scroll to Top