നിറവയറിൽ സുന്ദരി കുട്ടിയായി കുഞ്ഞാവയെ കാത്ത് ഇല്ല്യാന, ക്യൂട്ട് ആയിട്ടുണ്ടെന്ന് ആരാധകർ.

സെ ക്സി ലുക്ക് കൊണ്ടും മികച്ച അഭിനയം കൊണ്ടും പ്രേക്ഷകമനസ്സുകളില്‍ ഇടം നേടിയ താരമാണ് ഇല്ല്യാന ഡിക്രൂസ്. തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ അഭിനയം തുടങ്ങിയ താരം ഇപ്പോള്‍ സജീവമായിരിക്കുന്നത് ബോളിവുഡിലാണ്. താരത്തിന്റെ 34-ാം ജന്മദിനമായിരുന്നു ഏപ്രിൽ 4 ന് .മോഡലിങ്ങിലൂടെയാണ് ഇലിയാന ചലച്ചിത്ര രം​ഗത്തേക്ക് എത്തുന്നത്. 2006ൽ ഇങ്ങിയ ദേവദാലു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സിനിമ രം​ഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. ഈ ചിത്രത്തിലൂടെ തെലുങ്കിലെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം കരസ്ഥമാക്കി. പോക്കിരി, ജൽസ , കിക്ക്, ജുലൈ തുടങ്ങിയ തെലുങ്കു ചിത്രങ്ങളിൽ അഭിനയിച്ചു.

ശങ്കറിന്റെ ” നൻബാൻ”നിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. 2012 ൽ, അനുരാഗ് ബസുവിന്റെ വി മർശനപരവും വാണിജ്യപരമായി വിജയകരവുമായ ബർഫി എന്ന ചിത്രത്തിൽ അഭിനയിച്ച് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. മികച്ച പ്രകടനത്തിനുള്ള ഫിലിംഫെയർ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവർക്ക് ലഭിച്ചു.2017 ലെ റൊമാന്റിക് കോമഡി ഹാപ്പി എൻഡിംഗ്, ക്രിസ്റ്റ്യൻ ക്രിസ്റ്റഫർ റുമോംറ്റ് , ബാദ്ഷോയിലെ ഹീസ്റ്റ്-നാടക എന്നിവ മറ്റു ചിത്രങ്ങളിൽപെട്ടതാണ്. ഇതിനകം 26 ഓളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്സോ

ഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ സ്വീകരിക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരം പങ്കുവെച്ച ചിത്രങ്ങൾ ആണ്. കറുപ്പ് ഗൗണിൽ നിറവയറോടെ നിൽക്കുന്ന ചിത്രങ്ങൾ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ലിറ്റിൽ ബമ്പ് എന്നാണ് താരം ചിത്രത്തിന് ഒപ്പം കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കും കമ്മെന്റുമായി എത്തിയിരിക്കുന്നത്.അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന സന്തോഷ വാര്‍ത്ത നടി ഇല്യാന ഡിക്രൂസ് പങ്കുവെച്ചിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന് നടി ആരാധകരെ അറിയിച്ചത്.എന്‍റെ കുഞ്ഞ് ഡാര്‍ലിംഗ് ഉടന്‍ വരുന്നു, കാത്തിരിക്കാന്‍ വയ്യ എന്നാണ് കുഞ്ഞുടുപ്പിന്‍റെ ചിത്രം പങ്കുവച്ച്‌ താരം കുറിച്ചത്.സാഹസികതയ്ക്കു തുടക്കമാവുകയാണെന്ന് എഴുതിയ വസ്ത്രത്തിന്‍റെ ചിത്രവും മമ്മ എന്നെഴുതിയ ലോക്കറ്റിന്‍റെയും ചിത്രവും താരം പങ്കുവച്ചിട്ടുണ്ട് ആയിരുന്നു.കുഞ്ഞിന്‍റെ അച്ഛനാരെന്നുള്ളത് ഇല്ല്യാന ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഇല്യാന ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആന്‍ഡ്രൂ നീബോണുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ 2019ല്‍ അവര്‍ വേര്‍പിരിഞ്ഞിരുന്നു. ശേഷം കത്രീന കൈഫിന്‍റെ സഹോദരന്‍ സെബാസ്റ്റ്യനുമായി പ്രണയത്തിലായിരുന്നു എന്ന റിപ്പോർട്ടുകളും വന്നിരുന്നു.

Scroll to Top