ഒമർ ഇക്ക മുത്താണ്, ഇദ്ദേഹത്തെ പോലെ മലയാളസിനിമയിൽ പുതുമുഖങ്ങൾക്ക് അവസരങ്ങൾ നൽകുന്ന വേറെ ആരുണ്ട്

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സംവിധായകൻ ആണ് ഒമർ ലുലു. ഹാപ്പി വെഡിങ്ങിലൂടെയാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് എത്തിയത്. സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന് പലപ്പോഴും വിമർശനങ്ങൾ ഏൽക്കാറുണ്ട് പല കാരണങ്ങൾ കൊണ്ടും.എന്നാൽ അതിനെല്ലാം തക്കതായ മറുപടി അപ്പോൾ തന്നെ ഒമർ ലുലു നൽകാറുണ്ട്.ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. പോസ്റ്റിൽ ഐഡിയ സ്റ്റാർ സിംഗറിലൂടെ അറിയപ്പെട്ട ഇമ്രാൻ ഖാന്റെ സിനിമയിലേക്കുള്ള അവസരത്തെ കുറിച്ചാണ് പറയുന്നത്.

സിനിമയിൽ പാടാൻ ഒരു അവസരം ചോദിച്ചിരുന്നു. എന്നാൽ സിനിമ ഒത്തുവന്നപ്പോൾ ഇമ്രാന് അതിൽ പാടാൻ പറ്റിയില്ല കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന്. അതേതുടർന്ന് ഇദ്ദേഹം ഒമർ ലുലുവിന് മെസ്സേജ് അയക്കുക ഉണ്ടായി. ആ മെസ്സേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് ഒമർ പോസ്റ്റ്‌ ഇട്ടത്. ഇമ്രാൻ മെസ്സേജിൽ പറഞ്ഞത് ഇങ്ങനെ,പ്രിയപ്പെട്ട ഒമർ ഇക്ക ഒരുപാട് നന്ദി ഒരുപാട് സന്തോഷം അതുപോലെ തന്നെ വിശമവും. നിങ്ങളുടെ ഒരു വിളിക്കായി കാത്തിരിക്കുക ആയിരുന്നു ഞാൻ സത്യത്തിൽ.

പക്ഷെ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പവർസ്റ്റാറിലെ അവസരം പ്രയോജനപെടുത്താൻ കഴിഞ്ഞില്ല.ഇനി ഒരു അവസരം കിട്ടുമോ എന്നറിയില്ല.എന്നാലും അടുത്ത അവസരത്തിനയി കാത്തിരിക്കുന്നു.എന്നാൽ ഇതിനുള്ള മറുപടി ഒമർ പറഞ്ഞത് ഇങ്ങനെ,ഞാൻ മുൻപ് ഇമ്രാൻ ഒരു വാക്ക് കൊടുത്തിരുന്നു ഒരു ചെറിയ പാട്ട് പാടാനുള്ള അവസരം നൽകുമെന്ന്. എന്നാൽ ഇപ്പോൾ നമ്മുടെ പവർസ്റ്ററിലെ ഒരു മുഴുനീള പാട്ട് പാടാൻ ഇമ്രാന് അവസരം നൽകും. കോവിഡ് പോസിറ്റീവ് ഒക്കെ മാറി പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. നിരവധി പേരാണ് ഇദ്ദേഹത്തിന്റെ ഈ പോസ്റ്റിന് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top