ആറ് വർഷം കാത്തിരുന്നു ബ്രാഹ്മണ പെൺകുട്ടിയായ ഞാൻ വിവാഹം കഴിച്ചത് മുസ്ലിമിനെ,അതിന് ശേഷം കരാർ വെച്ചു,അതോടെ എല്ലാവരും ഹാപ്പി ; ഇന്ദ്രജ.

മലയാളി പ്രേക്ഷകരിൽ ഏറെ ഇടംപിടിച്ച നടിയാണ് ഇന്ദ്രജ.പൂച്ചകണ്ണുള്ള ആ നാടൻ പെൺകുട്ടി എല്ലാവരെയുടെയും ഇഷ്ടതാരമായിരുന്നു.തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളിലായി എഴുപത്തിയഞ്ചോളം ചിത്രങ്ങളിലും നിരവധിയേറെ ടെലിവിഷൻ സീരിയലുകളിലും വേഷമിട്ട ഇന്ദ്രജയുടെ ആദ്യ മലയാള ചിത്രം ‘ദ ഗോഡ് മാൻ’ ആയിരുന്നു.എന്നാൽ സിനിമയിൽ നിന്നും അപ്രത്യക്ഷമായതോടെ ഒരു വിവരവും ഇല്ലായിരുന്നു.എന്നാൽ ഇതാ നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ദ്രജ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്.വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ദ്രജ മനസ് തുറക്കുന്നത്.ഈ പതിനാല് വർഷത്തിനിടയിൽ ജീവതത്തിൽ ഉണ്ടായതൊക്കെ ഒരുപാട് പറയാനുണ്ട് ഇന്ദ്രജയുടെ വാക്കുകൾ ഇങ്ങനെ,

ഇന്ദ്രജ എന്ന തുളുബ്രാഹ്മണ പെൺകുട്ടി അബ്സർ എന്ന മുസ്‌ലിം പയ്യനെ വിവാഹം കഴിച്ചപ്പോൾ നാടും വീടും കുലുങ്ങിക്കാണില്ലേ?രണ്ടു വീടുകളിലും വലിയ ഭൂമി കുലുക്കങ്ങൾ ഉണ്ടാകാതിരിക്കാൻ ഞങ്ങൾ ആറു വർഷം കാത്തിരുന്ന ശേഷമാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വീട്ടുകാർക്ക് ഞങ്ങളുടെ ബന്ധത്തിന്റെ ആഴം തിരിച്ചറിയാനും അങ്ങനെ അവർ സമ്മതിക്കാനും സാധ്യതയുണ്ടെന്ന് കരുതി.അതിൽ പകുതി വിജയിക്കാനേ കഴിഞ്ഞുള്ളൂ. അങ്ങനെ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ചു. അബ്സർ ബിസിനസ്സ് ചെയ്യുന്നു. തിരക്കഥാകൃത്തും നടനും ആണ്. ഈ പ്രഫഷനെക്കുറിച്ച് വ്യക്തമായറിയാം. ഇതെല്ലാം പ്രpണയത്തിനു മുൻപേ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കിയിരുന്നു.

വിവാഹം കഴിക്കുന്ന ആളെക്കുറിച്ച് ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ– മദ്യപിക്കരുത്, പുകവലിക്കരുത്. അങ്ങനെയൊരാളായിരുന്നു അബ്സർ. അതോടെ മനസ്സു പറഞ്ഞു– ‘ലോക്ക് ചെയ്യൂ… വിട്ടു കളയരുത്.’
ഞാൻ പക്കാ വെജ് ആണ്. വിവാഹം കഴിഞ്ഞ് ഒരു കരാറുവച്ചു. നോൺ ഞാൻ വീട്ടിൽ പാചകം ചെയ്യില്ല. പുറമേ നിന്നു കഴിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. അതോടെ എല്ലാവരും ഹാപ്പി. മോൾ സാറ ആറാം ക്ലാസിലാണ്. ഷ‌ൂട്ടിനു പോകുമ്പോൾ അവളെ ഒാർത്തായിരുന്നു ടെൻഷൻ. മോളും എന്റെ പ്രഫഷന്റെ രീതികൾ മനസ്സിലാക്കുന്നു, എനിക്ക് സപ്പോർട് തരുന്നു.

YOUTUBE VIDEO