ജപ്പാനിലെ ട്രാഫിക് സിഗ്‍‍‍നലിൽ അംബാനിയെ കണ്ടപ്പോൾ; ചിത്രം പങ്കുവെച്ച് ഇന്ദ്രജിത്ത് !!!

പടയണി എന്ന സിനിമയിൽ മോഹൻലാലിൻ്റെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ്ഇന്ദ്രജിത്ത് സിനിമാ പ്രവേശനം. പിന്നീട് 2002-ൽ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. അതേ വർഷം തന്നെ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന സിനിമയിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച എസ്.ഐ. ഈപ്പൻ പാപ്പച്ചി എന്ന വി ല്ലൻ കഥാപാത്രം അദ്ദേഹത്തിന് പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ ഇന്ദ്രജിത്തിനുള്ള കഴിവ് പല ചിത്രങ്ങളിലും വിവിധ വേഷങ്ങൾ ചെയ്യുന്നതിന് അദ്ദേഹത്തിന് സഹായകരമായി.

സന്തോഷ് ശിവൻ സംവിധാനം ചെയ്ത റോഡ് ടു ദ ടോപ്പ് എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചു. ഒരു ഗായകൻ കൂടിയാണ് ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഇദ്ദേഹം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കറുണ്ട്. ഭാര്യ പൂർണിമയും സോഷ്യൽ മീഡിയയിൽ സജീവമാണ്.ലോക്ഡൗൺ കാലത്താണ് ഇരുവരും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായത്. ഇപ്പോഴിതാ 2017 ലെ ശൈത്യകാലത്ത് അവധിക്കാലം ചെലവഴിച്ചത് ജപ്പാനിലായിരുന്നു. അന്നത്തെ മനോഹര നിമിഷങ്ങൾ പങ്കിടുകയാണ് ഇന്ദ്രജിത്ത്. ജപ്പാന്റെ സാംസ്കാരിക നഗരമായ ക്യോട്ടോയിൽ വച്ച് പകർത്തിയ മുകേഷ് അംബാനിക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തു.

ക്യോട്ടോയിലെ ഒരു ട്രാഫിക് സിഗ്നലിൽ വച്ച് കണ്ടുമുട്ടിയ ആൾ എന്നാണ് ആ ചിത്രത്തിന് ഇന്ദ്രജിത്ത് നൽകിയ അടിക്കുറിപ്പ്.‌‌ ‌പുതിയ ആളുകളെ കണ്ടുമുട്ടുക എന്നതാണ് യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. അവിടുത്തെ ആളുകൾ, സംസ്കാരം, സൗന്ദര്യം, അച്ചടക്കം എന്നിവ പഠിക്കുവാനും അനുഭവിക്കുവാനും സാധിച്ചു. കൂടാതെ, ചെറിപ്പൂക്കൾ പൂക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ ആ രാജ്യം സന്ദർശിക്കണമെന്നത് ഇപ്പോഴും തന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടെന്നും ദൈവം അനുവദിക്കുന്ന ആ സമയത്തിനായി കാത്തിരിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. കഴിഞ്ഞിടെ മൂന്നാറിലേക്കു നടത്തിയ ബൈക്ക് ട്രിപ്പിന്റെ ചിത്രങ്ങൾ ഇന്ദ്രജിത്ത് സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

Scroll to Top