പ്രിയതമയ്ക്ക് പിറന്നാളും വിവാഹവാർഷികവും ആശംസകൾ നേർന്ന് ഇന്ദ്രജിത്ത്.

പടയണി എന്ന സിനിമയിൽ മോഹൻലാലിൻ്റെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ്ഇന്ദ്രജിത്ത് സിനിമാ പ്രവേശനം. പിന്നീട് 2002-ൽ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യൻ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് സജീവമാകുന്നത്. അതേ വർഷം തന്നെ ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന സിനിമയിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച എസ്.ഐ. ഈപ്പൻ പാപ്പച്ചി എന്ന വി ല്ലൻ കഥാപാത്രം അദ്ദേഹത്തിന് പ്രേക്ഷക പ്രശംസ നേടിക്കൊടുത്തു. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ ഇന്ദ്രജിത്തിനുള്ള കഴിവ് പല ചിത്രങ്ങളിലും വിവിധ വേഷങ്ങൾ ചെയ്യുന്നതിന് അദ്ദേഹത്തിന് സഹായകരമായി. സന്തോഷ് ശിവൻ സംവിധാനം ചെയ്ത റോഡ് ടു ദ ടോപ്പ് എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ചു. ഒരു ഗായകൻ കൂടിയാണ് ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഇദ്ദേഹം. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കറുണ്ട്.

ഭാര്യ പൂർണിമയും സോഷ്യൽ മീഡിയയിൽ സജീവമാണ്.ലോക്ഡൗൺ കാലത്താണ് ഇരുവരും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായത്. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്തമകൾ പ്രാർത്ഥന ഇന്ദ്രജിത് സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ്.പ്രാർത്ഥന നല്ല ഒരു ഗായിക കൂടിയാണ്.നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്.സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇന്ദ്രജിത്ത് പോസ്റ്റ്‌ ചെയ്ത ഫോട്ടോയും കുറിപ്പുമാണ്

. ഭാര്യ പൂർണിമയുടെ പിറന്നാളും ഇരുവരുടെ പിറന്നാളും ആഘോഷിക്കുകയാണ് കുടുബം. പണ്ടത്തെയും ഇപ്പോഴത്തെയും ഫോട്ടോസ് പങ്കുവെച്ച് ഇന്ദ്രജിത്ത് കുറിച്ചത് ഇങ്ങനെ,നിങ്ങൾക്ക് ജന്മദിനാശംസകൾ.. ഞങ്ങൾക്ക് വാർഷിക ആശംസകൾ..നിങ്ങൾ എപ്പോഴും സന്തോഷത്തോടെയും പുഞ്ചിരിയോടെയും ആയിരിക്കട്ടെ! വരും വർഷം നിങ്ങളുടെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാക്കട്ടെ! നിങ്ങളായിരുന്നതിന് നന്ദി, ഈ പത്തൊൻപത് വർഷത്തെ റോളർകോസ്റ്റർ സവാരിക്ക് നന്ദി! ഈ പ്രത്യേക ദിനത്തിൽ നിങ്ങൾക്ക് ഒരുപാട് സ്നേഹവും ഭാഗ്യവും..പൂർണിമ ഇന്ദ്രജിത്ത്.

facebook post

Scroll to Top