ഒറ്റനോട്ടത്തിൽ ഇന്ദ്രജിത്തും മൂന്ന് പിള്ളേരും ;വൈറൽ ഫാമിലി ഫോട്ടോ.

സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് ഇന്ദ്രജിത്തിന്റേയും കുടുംബത്തിന്റെയും ചിത്രങ്ങളാണ്.അവധികാലം ആഘോഷിക്കാനായി തായ്‌ലന്റിൽ പോയപ്പോൾ ഉള്ള ഫോട്ടോസാണ് പുതുതായി സോഷ്യൽ മീഡിയകളിൽ വന്നത്.സെൽഫി ചിത്രമായ ഇതിൽ ഭാര്യയും രണ്ട് മക്കളും ഉണ്ട്.ഇതിൽ ഭാര്യ പൂർണിമ അതീവസുന്ദരിയായാണ് ഉള്ളത്.ഈ ചിത്രത്തിന് താഴെ വന്ന കമ്മെന്റുകൾ ഇങ്ങനെയാണ് ,ആരാണ് കുട്ടികളോടൊപ്പം നിൽക്കുന്ന ചേച്ചി,ഇന്ദ്രജിത്തും മൂന്ന് പിള്ളേരും എന്നൊക്കെയാണ്.പൂർണിമയുടെ വേഷവും അതുപോലെ തന്നെയാണ് കുട്ടികളെ പോലെ തന്നെ.നീണ്ട ഇടവേളയ്ക്ക് ശേഷം പൂർണിമ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.ആഷിഖ് അബു ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിലാണ് പൂർണിമ എത്തുന്നത്.ചിത്രത്തിൽ ഇന്ദ്രജിത്തും ഉണ്ട് എന്നാൽ ഇരുവർക്കും ഒരുമിച്ചുള്ള രംഗങ്ങൾ ഇല്ല.വൈറസ് എന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.നിപ്പ ജനങ്ങളിൽ വരുത്തിവെച്ച ഭീതിയും വിഷമവും ഒക്കെ വളരെ വ്യക്തമായി ചിത്രത്തിൽ പ്രതിപാദിക്കും.ദോഹയിൽ വെച്ചാണ് ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് നടന്നത്.അവിടെ വെച് ഇന്ദ്രജിത് പറയുകയുണ്ടായി.ഒരു വിഷമമേ ഉള്ളൂ ഒരു സീനിൽ പോലും ഞാനും പൂർണിമയും ഒരുമിച്ച് അഭിനയിച്ചിട്ടില്ല എന്ന്.പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് പൂർണിമയുടെ വെള്ളിത്തിരയിലേക്കുള്ള തിരിച്ച് വരവ്.പ്രേക്ഷകരെല്ലാം ചിത്രത്തിന്റെ റിലീസിനായി അതീവ ആകാംക്ഷയിലാണ്.

Scroll to Top