വി.സി. അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലെ തകര്‍പ്പന്‍ അഭിനയമാണ് ഇന്ദ്രന്‍സിന് അവാര്‍ഡ് നേടികൊടുത്തത്.ഓട്ടന്‍തുള്ളല്‍ കലാകാരനായ പപ്പുപിഷാരടിയുടെ ഓര്‍മയില്‍ നിന്നുള്ള പ്രണയനുഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാലം കടന്നു പോകുന്തോരും മധുരിക്കുന്ന പ്രണയമാണ് സിനിമ പറയുന്നത്.

‘അവാര്‍ഡ് കിട്ടാനൊക്കെ ഒരു ഭാഗ്യം വേണം. മുതിര്‍ന്നവര്‍ പറയാറില്ലേ അതിനൊക്കെ ഒരു യോഗം വേണമെന്ന്. അതു പോലെ. ആ യോഗം ഇല്ലെന്നു വിശ്വസിക്കുന്നയാളാണ് ഞാന്‍’,ഞാനൊക്കെ എത്ര നന്നായി ചെയ്താലും പഴയ ഇമേജ് മനസ്സില്‍ കിടക്കുന്നതു കൊണ്ടാവാം പരിഗണിക്കപ്പെടാത്തത് ”. കഴിഞ്ഞ തവണ സംസ്ഥാന ചലിച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടത്തിയപ്പോള്‍ ഇന്ദ്രന്‍സ് പറഞ്ഞതാണ് ഈ വാക്കുകള്‍.

തിരുവനന്തപുരം കുമാരപുരം പാലവിള കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി 1951ലാണ് ഇന്ദ്രന്‍സ് ജനിച്ചത്. യഥാര്‍ത്ഥ പേര് സുരേന്ദ്രന്‍. തുടക്കം തയ്യല്‍ക്കാരനായി, പിന്നീട് മേക്കപ്പ്മാനും, കെപിഎസി നാടകങ്ങളിലൂടെ അഭിനയ രംഗത്തേക്ക്, ഇന്ന് മലയാളത്തിലെ മികച്ച നടന്‍.

തയ്യല്‍കടയില്‍ നിന്നും അഭിനയ ലോകത്തേക്കുള്ള യാത്രയില്‍ കനല്‍വഴി താണ്ടിയാണ് നടന്നു കയറിയത്. ജീവിതപ്രാരാബ്ദങ്ങള്‍ തോല്‍പ്പിക്കുമ്പോഴും പരിഭവങ്ങളേതുമില്ലാത്ത പച്ച മനുഷ്യന്‍. തന്നെത്തേടിയെത്തിയ വേഷങ്ങളെല്ലാം മികച്ചതാക്കി തീര്‍ക്കുവാന്‍ ഇന്ദ്രന്‍സിനായിട്ടുണ്ട്. കിണ്ണംകട്ടകള്ളന്‍ , സ്വപ്‌നലോകത്തിലെ ബാലഭാസ്‌കര്‍, അഞ്ചരകല്യാണം, ഫെവ്സ്റ്റാര്‍ ഹോസ്പിറ്റല്‍, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത, പഞ്ചാബി ഹൗസ്, അത്ഭുതദ്വീപ്, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

Posted by varietymedia

Variety Media - Movie Promotion | Online Release | Page Management