പാവം പുള്ളിക്കാരന് മലയാളം അറിയാമായിരുന്നെങ്കിൽ കൈകൊണ്ട് വാരികഴിക്കാൻ പറഞ്ഞേനെ ; വൈറൽ വീഡിയോ.

മലയാള സിനിമയിൽ ഏറെ നല്ല കഥാപത്രങ്ങൾ കൈകാര്യം ചെയ്ത നടനാണ് ഇന്ദ്രൻസ്.ശരീരഘടന അനുസരിച്ച് ഏറെ വേഷങ്ങൾ അദ്ദേഹത്തിൽ നിന്ന് അകന്ന് മാറിയിരുന്നു.എന്നാൽ നല്ലൊരു നടൻ ആണ് ഇന്ദ്രൻസ്.നടനുപരി നല്ലൊരു മനുഷ്യൻ കൂടിയാണ് ഇദ്ദേഹം.ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ കാർപെറ്റ് വെൽക്കം കിട്ടിയ ഈ മനുഷ്യൻ,എല്ലാവർക്കും വളരെ സന്തോഷം നൽകിയ വാർത്തയാണ്.

ഇന്ദ്രൻസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന ചിത്രം ‘ഔട്ട്സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ്’ പുരസ്കാരം നേടിയിരുന്നു. ഇതാദ്യമായാണ് ഒരു മലയാള സിനിമ ഹാങ്ഹായ് മേളയിൽ പുരസ്കാരം നേടുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇതിനിടയിൽ ആഹാരം കഴിക്കാൻ കയറുമ്പോൾ ചോപ്സ്റ്റിക് കൊണ്ട് കഴിക്കാൻ അറിയാത്ത ഇന്ദ്രൻസിനെ ഹോട്ടൽ ജീവനക്കാരൻ പഠിപ്പിക്കുന്ന വീഡിയോ ആണ്.

എത്രയൊക്കെ പറഞ്ഞ്കൊടുത്തിട്ടും ഇന്ദ്രൻസിന് അത് അങ്ങോട്ട് പരിചയപ്പെടാൻ പറ്റുന്നില്ല.സംവിധായകൻ ഡോ. ബിജുവിനെയും വിഡിയോയിൽ കാണാം.ഇന്ദ്രൻസ് തന്നെയാണ് തൻറെ ഫേസ്ബുക്കിലൂടെ വീഡിയോ കിടിലൻ ക്യാപ്ഷനോട്കൂടി പങ്ക് വെക്കുന്നത്.ഇതിലൂടെ ഇന്ദ്രൻസ് എന്ന പാവം ജാടകളില്ലാത്ത പച്ചയായ മനുഷ്യനെയാണ് കാണാൻ സാധിക്കുന്നത്. ”പാവം..പുള്ളിക്കാരൻ മലയാളം അറിയാമായിരുന്നെങ്കിൽ എന്നോട് കൈ കൊണ്ട് വാരി കഴിച്ചോളാൻ പറഞ്ഞേനെ..”. വിഡിയോക്കൊപ്പം ഇന്ദ്രൻസ് കുറിച്ചു.