തടി വർധിപ്പിച്ചതിന്റെ രഹസ്യം പങ്കുവെച്ച് ഇശാനി ; വീഡിയോ

നടന്‍ കൃഷ്ണകുമാറിന്‍റെ മക്കളെ അറിയാത്ത മലയാളികളുണ്ടാവില്ല. സിനിമാ താരമായി വളര്‍ന്ന അഹാനയെ മാത്രമല്ല, ചെറുവേഷങ്ങളില്‍ അരങ്ങേറ്റം കുറിച്ച ഹന്‍സികയും ഇഷാനിയും എല്ലാം പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ്. സിനിമയിലേക്കെത്തിയില്ലെങ്കിലും സോഷ്യല്‍ മീഡിയ താരമാണ് മറ്റൊരു സഹോദരി ദിയ. ലോക്ക്ഡൗണ്‍ കാലത്ത് ടിക്ക് ടോക്കും യുട്യൂബും ഫോട്ടോഷൂട്ടും ഒക്കെയായി മത്സരിക്കുകയാണ് എല്ലാവരും. താരകുടുംബ വിശേഷങ്ങളെല്ലാം മലയാളികള്‍ക്ക് വീട്ടിലെ അംഗമെന്ന പോലെ പരിചിതമാണ്. കൃഷ്ണകുമാറും മക്കളും അതെല്ലാം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്.

തീരെ മലിഞ്ഞിരുന്ന ഇഷാനി തടി കൂട്ടിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.താന്‍ എങ്ങനെയാണ് തടികൂട്ടിയതെന്ന് പറയുകയാണ് ഇഷാനി. കൃത്യമായ വര്‍ക്ക് ഔട്ടും അതുപോലെ തന്നെ ഡയറ്റും ചെയ്താണ് താന്‍ തടി കൂട്ടിയതെന്നാണ് ഇഷാനി പറയുന്നത്. തടി കൂട്ടുന്നതിന് വേണ്ടി ചെയ്ത വര്‍ക്ക് ഔട്ടിനെ കുറിച്ച് യൂട്യൂബില്‍ ഒരു വ്ളോഗ് ചെയ്യുകയും അത് ആരാധകര്‍ക്ക് ഒപ്പം പങ്കുവച്ചിരിക്കുകയുമാണ് ഇഷാനി. ഒന്നര മാസം കൊണ്ട് മൂന്ന് കിലോ കൂടിയെന്ന് ഇഷാനി പറഞ്ഞു. ജിമ്മില്‍ ചെന്ന ശേഷം ആദ്യം എല്ലാവരും 10-15 മിനിറ്റോളം വാം അപ്പ് ചെയ്യണമെന്നും പിന്നീട് മാത്രമേ വര്‍ക്ക് ഔട്ട് തുടങ്ങാന്‍ പാടുള്ളു എന്നും ഇഷാനി പറയുന്നു.

ഇശാനി വര്‍ക്ക് ഔട്ടില്‍ ആദ്യം ചെയ്തത് ‘സുമോ’ ഡെഡ് ലിഫ്റ്റാണ്. സുമോ ഡെഡ് ലിഫ്റ്റില്‍ ബാര്‍ വെയ്റ്റ് 20 കിലോയും അല്ലാതെ സൈഡ് വെയ്റ്റ് പത്തും പത്തും വച്ചാണ് ചെയ്തത്. ഇത് മൂന്ന് സെറ്റ് ചെയ്യണമെന്ന് ഇഷാനി പറയുന്നു. പിന്നീട് ‘ഡംബല്‍ റോ’ ചെയ്തു, അതും പത്ത് റൗണ്ട് വീതം മൂന്ന് സെറ്റ് ചെയ്യണമെന്ന് ഇഷാനി പറയുന്നു. അടുത്തതായി താരം ആര്‍മി പുള്‍-അപ്പാണ് ചെയ്തത്. കഴിഞ്ഞ വര്‍ക്ക് വീഡിയോയില്‍ ചെയ്ത അനിമല്‍ ഫ്‌ലോ ഈ തവണയും ചെയ്തു കാണിക്കുന്നുണ്ട്. ഒരു മാസം ചെയ്യുമ്പോള്‍ തന്നെ മാറ്റം മനസ്സിലാവും. രണ്ടാം മാസത്തിലേക്ക് എത്തുമ്പോള്‍ അത് കാഴ്ചയില്‍ തന്നെ തിരിച്ചറിയാനാകുമെന്നും ഇശാനി പറയുന്നു.

Scroll to Top