ഇന്നലെ മാത്രം 350 ഹൗസ്ഫുൾ ഷോകളിൽ മുന്നേറി ജാൻ എ മൻ.

ന്യൂജനറേഷൻ താരങ്ങൾ ഒന്നിച്ച ജാൻ എ മൻ നവംബർ 19നായിരുന്നു തിയേറ്ററുകളിൽ എത്തിയത്. റിലീസിന് മുൻപ് പല തിയേറ്ററുകളും സ്വീകരിക്കാൻ തയ്യാറാകാതിരുന്ന ചിത്രം പ്രദർശനത്തിന് ശേഷം മികച്ച പ്രതികരണമാണ് നേടിയത്.റിവ്യൂകൾ മികച്ചതായത് കൊണ്ട് സിനിമ 90 ഷോകളിൽ നിന്നും 150 ലേക്ക് എത്തി രണ്ടാം വാരം.ഇന്നലെ മാത്രം ചിത്രം 350 ഹൌസ് ഫുൾ ഷോകളാണ് നടന്നത്. ഒരു ഫാമിലി കോമഡി എന്റർടെയ്‌നറായി എത്തിയ ചിത്രത്തിൽ ബേസിൽ ജോസഫ്, ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, സിദ്ധാർഥ് മേനോൻ,അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ചെമ്പില്‍ അശോകൻ തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. അഭിനയത്തിന് പുറമെ നടൻ ഗണപതി സഹോദരൻ ചിദംബരത്തിന്റെ സിനിമയുടെ സഹരചയിതാവ് കൂടിയാണ്.പതിയെ ചെറിയ തമാശകളും ചിരിയുമായി തുടങ്ങിയ സിനിമ പിന്നീടങ്ങോട്ട് തീയേറ്ററിൽ മുഴുവൻ ചിരിയും കയ്യടികളുമായി കിടു ഓളത്തിലാണ് അവസാനിക്കുന്നത്. ഈ വർഷം തിയേറ്ററിൽ നല്ല ഓഡിയൻസ് റെസ്പോൺസിൽ എൻജോയ് ചെയ്ത് കണ്ട ചുരുക്കം മലയാളം സിനിമകളിലൊന്ന്. ഒരുപാട് ആഗ്രഹത്തോടെ കാശ് മുടക്കി പ്ലാൻ ചെയ്ത ബർത്ത്ഡേ പാർട്ടി. ആ സമയം തൊട്ടടുത്ത വീട്ടിൽ ഒരു അപ്രതീക്ഷിത മരണം. ഈ വീടുകളിലെ ആ ഒരു രാത്രി നടക്കുന്ന സംഭവങ്ങളാണ് സിനിമ. ഈ പ്ലോട്ടിൽ ഹ്യൂമറും ഇമോഷനുകളും കൃത്യമായി ബ്ലൻഡ് ചെയ്ത് അവതരിപ്പിക്കുന്നതിൽ തിരക്കഥ വിജയിച്ചിട്ടുണ്ട്.

Scroll to Top