ജഗതിയ്ക്ക് സിനിമയിൽ പ്രധാന പങ്കുണ്ട്, മമ്മൂട്ടിയ്ക്ക്‌ പുതിയതായി ഉള്ളത് വാച്ച് മാത്രം : കെ മധു.

പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ സി.ബി.ഐ. സീരിസിലെ അഞ്ചാമത്തെ ചിത്രീകരണം നവംബര്‍ 29ന് തുടങ്ങി.മമ്മൂട്ടി ചിത്രം സിബിഐ 5 ദി ബ്രയിന്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് ഒന്നിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. യു.എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത.സായികുമാര്‍, രഞ്ജിപണിക്കര്‍, സൗബിന്‍ ഷാഹിര്‍ എന്നിവരും ഉണ്ടാകും.സേതുരാമയ്യരായി മമ്മൂട്ടി വീണ്ടും എത്തുമ്പോള്‍ അഞ്ച് ഭാഗങ്ങളിലും ഈ സിനിമയോടൊപ്പം സഹകരിച്ച മറ്റു മൂന്നുപേര്‍ സംവിധായകന്‍ കെ. മധുവും തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമിയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹനുമാണ്.കൂടത്തായി കൊ ലപാ തകമായിരിക്കും ചിത്രത്തിന്റെ ഇതിവൃത്തം എന്നും അഭ്യൂഹമുണ്ടായിരുന്നു.ഒരു സിബിഐ ഡയറിക്കുറിപ്പ്’,‘ജാഗ്രത’,‘സേതുരാമയ്യർ സിബിഐ’,‘നേരറിയാൻ സിബിഐ’, ‘സിബിഐ 5: ദ് ബ്രെയ്ൻ’ എന്നിവ സംവിധാനം ചെയ്ത കെ.മധു സംസാരിക്കുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ്’ ഇറങ്ങുമ്പോൾ മമ്മൂട്ടിക്കു 40 വയസ്സിൽ താഴെയേ ഉള്ളൂ. വേറൊരു നടൻ ആയിരുന്നു.എങ്കിൽ 34 വർഷം കൊണ്ട് ആളിന്റെ രൂപം മാറിപ്പോയേനേ. സിനിമയോടുള്ള മമ്മൂട്ടിയുടെ സ്നേഹവും അർപ്പണ മനോഭാവവും മൂലമാണ് സൗന്ദര്യം നിലനിർത്താൻ സാധിക്കുന്നത്.

അദ്ദേഹത്തിന്റെ ദിനചര്യ ആണ് അതിന്റെ കാരണം.സേതുരാമയ്യർക്ക് മാറ്റം ഇല്ലെന്നു പുതിയ ചിത്രത്തിന്റെ ടീസർ കണ്ട എല്ലാവരും പറഞ്ഞു. മമ്മൂട്ടി മേക്കപ്പിട്ടു വന്നപ്പോൾ എനിക്ക് ഒരു വ്യത്യാസവും തോന്നിയില്ല. ഷർട്ടും പാന്റ്സും എല്ലാം പഴയ ശൈലിയിൽ തന്നെ. പൂണൂൽ, കഴുത്തിൽ രുദ്രാക്ഷ മാല, നെറ്റിയിൽ കുങ്കുമക്കുറി.പിന്നിലേക്ക് ചീകി ഒതുക്കി വച്ച മുടി. കൈ പിന്നിൽ കെട്ടിയുള്ള പതിവു നടത്തം.വാച്ച് മാത്രം പുതിയതാണ്. മമ്മൂട്ടി കുറെക്കൂടി ചെറുപ്പമായി എന്നാണ് തോന്നിയത്.വളരെ സ്വാഭാവികമായി ആണ് സിബിഐ കഥകൾ രൂപപ്പെടുന്നത്.രണ്ടാം ഭാഗത്തിനു ശേഷം എസ്.എൻ.സ്വാമി എന്നെക്കാണാൻ ചെന്നൈയിൽ വന്നു.അന്നു ഞാൻ മോഹൻലാലിന്റെ സിനിമ എഡിറ്റ് ചെയ്യുന്ന തിരക്കിൽ ആയിരുന്നു. 5 കൊലപാതകം ചെയ്തതിന് അറസ്റ്റിലായ ഒരാൾ അതിൽ ഒന്നു ചെയ്തതു താനല്ലെന്നു സേതുരാമയ്യരോട് പറയുകയും അതു കണ്ടെത്താൻ അദ്ദേഹം രംഗത്തിറങ്ങുകയും ചെയ്യുന്ന കഥ സ്വാമി പറഞ്ഞു. അവിടെ വച്ചാണ് ‘സേതുരാമയ്യർ സിബിഐ’ യുടെ തുടക്കംഞാനും സ്വാമിയും ധാരാളം കുറ്റാന്വേഷണ സിനിമകൾ ചെയ്തിട്ടുണ്ട്. എല്ലാ കുറ്റാന്വേഷണ കഥകളിലും സേതുരാമയ്യരെ നായകൻ ആക്കാൻ സാധിക്കില്ല.ചില പ്രത്യേകതകൾ ഉള്ള കഥകളിൽ മാത്രമേ സേതുരാമയ്യർ നായകൻ ആയി വരൂ.ഷൂട്ടിങ് തുടങ്ങുന്നതിന് ഒരു മാസം മു‍ൻപ് മമ്മൂട്ടി എന്നെ വിളിച്ച് ‘‘ഞാൻ സേതുരാമയ്യർ ആയിക്കൊണ്ടിരിക്കുന്നു.

അദ്ദേഹം നേരത്തെ തന്നെ വസ്ത്രങ്ങൾ വാങ്ങി തയ്പ്പിച്ചു. പല തരം തുണികൾ മാറി പരീക്ഷിക്കുകയും പലതവണ ധരിച്ചു നോക്കുകയും ചെയ്തു. മേക്കപ്പ്മാന്റെ സഹായത്തോടെ ഹെയർസ്റ്റൈൽ സേതുരാമയ്യരുടേത് ആക്കി മാറ്റി .ചിത്രീകരണം തുടങ്ങിയ ദിവസം സേതുരാമയ്യരുടെ രൂപത്തിൽ ആണ് മമ്മൂട്ടി എത്തിയത്. കൈ പിന്നിൽ കെട്ടിയുള്ള നടത്തത്തിന് അഞ്ചാം ഭാഗത്തിലും മാറ്റമില്ല. ഷൂട്ടിങ്ങിനിടെ മമ്മൂട്ടി അറിയാതെ കൈ മാറ്റിയാൽ ഉടൻ ഞാൻ വിളിച്ചു പറയും.‘‘ആശാനേ…കൈ…’’ പ്രൈമറി സ്കൂൾ കുട്ടികളെ നിയന്ത്രിക്കുന്ന പോലെ ഇക്കാര്യത്തിൽ ഞാൻ കർശനക്കാരനായി.‘‘ഇതു വലിയ പൊല്ലാപ്പായല്ലോ…എന്റെ കൈ വേദനിക്കുന്നു….’’ എന്ന് ഇടയ്ക്കു മമ്മൂട്ടിപരാതിപ്പെട്ടിരുന്നു.‘‘നിങ്ങൾ കൊണ്ടു വന്ന സ്റ്റൈൽ അല്ലേ….എങ്ങനെ മാറ്റും ആശാനേ…’’എന്നു ഞാൻ പറയുമ്പോൾ അദ്ദേഹം വീണ്ടും കൈ പിറകിൽ കെട്ടിനടക്കും.

സിനിമയോട് അദ്ദേഹം കാട്ടുന്ന പ്രതിബദ്ധത അംഗീകരിച്ചു കൊടുക്കേണ്ടതാണ്.അപകടത്തെ തുടർന്നു വിശ്രമിക്കുന്ന ജഗതിയെ വെറുതെ കാണിച്ചു പോകുന്ന രംഗമായിരിക്കും ഇതിൽ ഉണ്ടാവുക എന്ന് പലരും കരുതുന്നുണ്ട്.അദ്ദേഹത്തിന് എങ്ങനെ പ്രാധാന്യം നൽകും എന്നു സംശയിക്കുന്നവരും കാണും. ജഗതിയുടെ വിക്രം എന്ന കഥാപാത്രത്തിന് ഈ സിനിമയിൽ ഉള്ള പ്രാധാന്യം എന്തെന്നു ചിത്രം ഇറങ്ങിക്കഴിയുമ്പോൾ മനസ്സിലാകും. അദ്ദേഹം എത്ര രംഗങ്ങളിൽ അഭിനയിക്കുന്നുണ്ട് എന്നതും സംസാരിക്കുന്നുണ്ടോ എന്നതും രഹസ്യമായി ഇരിക്കട്ടെ.സിബിഐ 5 എന്ന സിനിമയുടെ വികാസത്തിൽ ജഗതിയുടെ കഥാപാത്രത്തിനു പ്രധാന പങ്ക് ഉണ്ട്. ജഗതി ഈ സിനിമയിൽ വേണം എന്നതു ഞങ്ങളുടെ കൂട്ടായ തീരുമാനം ആയിരുന്നു.അദ്ദേഹം എന്താണ് ചെയ്യുന്നത് എന്ന് വെളിപ്പെടുത്താനാവില്ല.ജഗതിയെ ഒഴിവാക്കി ഈ ചിത്രം എടുക്കാനാവില്ലെന്നു പടം കണ്ടു കഴിയുമ്പോൾ മനസിലാകും.

Scroll to Top