56ആം വയസിൽ അമ്മയെ വിവാഹം കഴിപ്പിച്ച് മക്കൾ, എന്തിനെന്ന് അറിഞ്ഞാൽ സല്യൂട്ട് ചെയ്യും

അമ്മ എന്ന് പറഞ്ഞാൽ മക്കളെ നോക്കി വീട്ടുജോലിയും നോക്കി ജീവിതം കഴിക്കുന്നവർ ആണ്. അച്ഛൻ എന്ന ആൾ കൂടെ നഷ്ടമായാൽ മുന്നോട്ട് പോകാനുള്ള വഴി അതികഠിനം ആയിരിക്കും. ആ ഒരു അവസ്ഥയിൽ നിന്നും കഷ്ടപെട്ട് മകളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിച്ച് ജീവിതത്തിൽ മുന്നേറുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട്. അതുപോലൊരു അമ്മയുടെ ജീവിതത്തിലേക്ക് മക്കൾ കൈപിടിച്ച് നൽകിയ ഒരു പുതിയ കൂട്ടുകാരനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ജാജിസ് ഗ്രൂപ്പ്‌ ആൻഡ് ഇന്നോവഷന്റെ ഉടമ ജാജിയുടെ വിവാഹമാണ് മക്കൾ നടത്തിയത്. ഇതെക്കുറിച്ച് മകൾ കീർത്തി പ്രകാശ് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെ,തനിച്ചു ജീവിക്കുന്ന ഒരാൾക്ക് ഒരുകൂട്ടു കൊടുക്കുന്നതിൽ ഒരു സമൂഹത്തെയം ഭ യക്കേണ്ടതില്ല. രണ്ടാം വിവാഹമെന്നോ, ഭർത്താവെന്നോ ഒന്നും ഞങ്ങൾ ചിന്തിച്ചിട്ടില്ല. അവർക്ക് പരസ്പരം നല്ല സുഹൃത്തുക്കളാകാൻ കഴിഞ്ഞാൽ മതി. അമ്മയ്ക്കും റെജി അങ്കിൾ എന്നു ഞങ്ങൾ വിളിക്കുന്ന ആശംസകൾ നേർന്ന് ഒരു പോസ്റ്റ് പങ്കുവെച്ചപ്പോൾ ഇത്രയും പേരിലേക്ക് അത് എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ചിരുന്നേയില്ല. പോസിറ്റീവ് കമന്റുകളാണ് പോസ്റ്റിനു ലഭിച്ചത്.

ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നവരുണ്ട്. പലരുടെയും അച്ഛനോ അമ്മയോ ഇത്തരത്തിൽ വീടുകളിൽ ഒറ്റയ്ക്കാണ്. എന്റെ പോസ്റ്റ് അവർക്കൊരു പ്രചോദനമായി അവർക്കൊരു കൂട്ടു തേടാൻ താൽപര്യമുണ്ട് എന്നൊക്കെ പറഞ്ഞു. ആരുടെയും കൈയടി ലഭിക്കാൻ വേണ്ടി ചെയ്തതല്ല. അമ്മ ഒറ്റയ്ക്ക് ജീവിതം കെട്ടിപ്പടുത്ത സ്ത്രീയാണ്. എന്നെയും അനുജനെയുമൊക്കെ സെറ്റിൽഡാക്കിയത് അമ്മയാണ്. ഇപ്പോൾ രണ്ടു മാസമായതേയുള്ളു അമ്മ തനിച്ച് ജീവിക്കാൻ തുടങ്ങിയിട്ട്. ആ രണ്ടു മാസംകൊണ്ട് അമ്മ ഏറെ ഒറ്റപ്പെട്ടതു പോലെ ഞങ്ങൾക്ക് തോന്നിയിരുന്നു. അച്ഛൻ മരിച്ചിട്ട് എട്ടു വർഷമായി. ആ സമയത്തൊക്കെ അമ്മയെ കല്ല്യാണം കഴിപ്പിക്കാൻ ഏറെ ശ്രമിച്ചിരുന്നു. പക്ഷേ അമ്മയ്ക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല. ഒടുവിൽ ഏറെ പണിപ്പെട്ടാണ് അമ്മയുടെ സമ്മതം വാങ്ങിയെടുത്തത്. ഇന്ന് അമ്മയും ഞങ്ങളും ഒരുപോലെ ഹാപ്പിയാണ്.റെജി അങ്കിളിനോട് സംസാരിച്ചപ്പോൾ അമ്മയ്ക്കും താൽപര്യം തോന്നി. എന്റെ സഹോദരനും അവന്റെ ഭാര്യയും എന്റെ ഭർത്താവുമൊക്കെ ധൈര്യമായി വിവാഹ ആലോചനയുമായി മുന്നോട്ടു പോവാൻ പറഞ്ഞു. സമൂഹത്തെ ഭയക്കേണ്ട കാര്യമില്ലെന്നും അമ്മയുടെ സന്തോഷം മാത്രമേ നോക്കേണ്ടതുള്ളൂ എന്നും അവർ പറഞ്ഞപ്പോൾ പിന്നീടൊന്നും നോക്കിയില്ല. അങ്ങനെയാണ് ഇരുവീട്ടുകാരും സംസാരിച്ച് വിവാഹത്തിലെത്തിയത്. അമ്മയും റെജി അങ്കിളും സന്തോഷത്തോടെ ജീവിച്ചാൽ മതിയെന്നേ മനസ്സിലുള്ളു.ഇരുപത്തിരണ്ടാം വയസ്സിലായിരുന്നു അമ്മയുടെ ആദ്യവിവാഹം. രാഷ്ട്രീയപ്രവർത്തനവും സാമൂഹിക പ്രവർത്തനവുമൊക്കെയായിരുന്നു അച്ഛന്റെ ഇഷ്ടമേഖല.

അമ്മയ്‌ക്കൊരു നിയന്ത്രണങ്ങളും വെക്കാതെ എല്ലാ രീതിയിലും പ്രോത്സാഹനം നൽകിയിരുന്ന ഭർത്താവായിരുന്നു അച്ഛൻ. എനിക്ക് മൂന്നര വയസ്സും അനുജന് ആറു മാസവും ഉള്ളപ്പോഴാണ് അമ്മ തൊഴിലിൽ പ്രവേശിക്കുന്നത്. തയ്യൽ ചെയ്തായിരുന്നു തുടക്കം. ഒരുപാട് ബിസിനസ്സുകൾ തുടങ്ങുകയും പരാജയപ്പെടുകയുമൊക്കെ ചെയ്തു. മുപ്പത്തിയഞ്ചാമത്തെ വയസ്സിലാണ് അമ്മ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്‌കിൻ ആൻഡ് കോസ്‌മെറ്റിക് ടെക്‌നോളജിയിൽ റിസർച്ച് ചെയ്ത് ഡോക്ടറേറ്റ് എടുത്തു. പിന്നീട് സലൂൺ മേഖലയിലേക്ക് തിരിഞ്ഞു. ഉറുമ്പ് അരിമണി സൂക്ഷിക്കുന്നതുപോലെ കാത്തുവെച്ചാണ് അമ്മ തന്റെ ബിസിനസ്സ് കെട്ടിപ്പടുത്തത്. ഇന്ന് ഏഴോളം സ്ഥാപനങ്ങളുണ്ട്. ഒരുപാട് വേൾഡ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും റാങ്ക് നേടുകയും ചെയ്തിട്ടുണ്ട്.അമ്മയ്ക്ക് സജീവ പിന്തുണയായി അനുജനും കൂടെയുണ്ട്. അച്ഛൻ മരിച്ചപ്പോഴേക്കുമൊക്കെ അമ്മ സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തയായിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഠിനാധ്വാനം ചെയ്താണ് ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത്. ഇതിനിടയിൽ ലോകത്തെ പലയിടങ്ങളിലും ക്ലാസുകൾക്കും മറ്റുമായി പോയിട്ടുണ്ട്. സ്വപ്നങ്ങൾ ഏറെയുള്ള ആളാണ് അമ്മ. ആ സ്വപ്നങ്ങൾക്ക് താങ്ങായി കൂടെനിൽക്കുന്ന കൂട്ടുകാരനാണ് റെജി അങ്കിൾ.

Scroll to Top