കേക്കും പുതുവസ്ത്രവും പിറന്നാളിന്, കറന്റ്‌ ഇല്ലാത്തപ്പോൾ ജാക്കിക്ക് വേണ്ടി യുപിഎസ്, ജാക്കിയുടെ വിടവാങ്ങലിൽ നൊമ്പരത്തോടെ കുടുംബം.

2010 ഓഗസ്റ്റ് 26നു ജനിച്ച ജാക്കി എന്ന പഗ് ഇനം നായക്കുട്ടി സി.കോമളവല്ലി തന്റെ വീട്ടിലേക്ക് കൊണ്ട് വരുന്നത്. നായ കയ്യിലെത്തിയിട്ട് 11 വർഷമായി.വളർത്തുനായ എന്നതിനപ്പുറം ഒരു കുഞ്ഞിനെ പോലെയാണ് അവർ പരിചരിച്ചത്.എന്നാൽ ഇപ്പോഴിതാ ജാക്കിയുടെ വിടവാങ്ങലിൽ തളർന്നു ഇരിക്കുകയാണ് ചിറ്റൂർ കണ്ണ്യർപാഠം നിധിൻ കോട്ടർജിലെ കുടുംബാംഗങ്ങൾ.കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയായിരുന്നു കോമളവല്ലി.ഏക മകൻ നിധിൻ പഠനശേഷം ജോലിക്കായി ബെംഗളൂരുവിലേക്ക് പോകുന്നതിനു 2 മാസം മുൻപാണ് ജാക്കി എന്ന നായക്കുട്ടിയെ വാങ്ങുന്നത്.തനിക്ക് കൂട്ടായി ജാക്കിയും ജാക്കിയ്ക്ക് കൂട്ടായി കോമളവല്ലിയും താമസിച്ചു പോന്നു.ജാക്കിയ്ക്ക് ചോറ് കൊടുക്കാറില്ല. പെഡിഗ്രിയും ഇടയ്ക്ക് ആട്ടിറച്ചിയുമാണു ഭക്ഷണം. ജാക്കി ജനിച്ച ദിവസം ആദ്യ ഉടമയോട് ചോദിച്ചറിഞ്ഞ ഈ വളർത്തമ്മ ഓരോ പിറന്നാളിനും പുതു വസ്ത്രമണിയിച്ച് കേക്ക് മുറിച്ച് ആഘോഷിക്കും.ഇവർ ഉണർന്നാൽ ഒപ്പം ജാക്കിയും ഉണരും.

മകനും കുടുംബവും വീട്ടിലെത്തിയാൽ അവർ ഒരുമിച്ച് ഇരുന്നാൽ മാത്രമേ ജാക്കിയും ഭക്ഷണം കഴിക്കൂ.തുടക്കത്തിൽ പാട്ടുകേട്ടാൽ മാത്രമേ ഉറങ്ങിയിരുന്നുള്ളൂ. പിന്നീട് ആ ശീലം മാറി. ജാക്കിക്ക് ഇരിക്കാൻ പ്രത്യേക കസേരയുണ്ട്.ചൂടുകാലത്ത് ടേബിൾ ഫാൻ അടക്കം ഒരുക്കിയിരുന്നു. പിന്നീട് ഇതു ശീലമായതോടെ എല്ലാ ദിവസവും ഫാൻ നിർബന്ധമായി. വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ പകരം സംവിധാനത്തിനായി ജാക്കിക്കു വേണ്ടി മാത്രം യുപിഎസ് വാങ്ങിച്ചു. കോമളവല്ലി കിടക്കുന്ന കട്ടിലിനു ചുവട്ടിൽ മാത്രമേ ജാക്കി ഉറങ്ങാറുള്ളു.ഇപ്പോഴിതാ ജാക്കിയുടെ വിയോഗത്തിൽ തകർന്നിരിക്കുകയാണ് കുടുബം.വിവരം അറിഞ്ഞ നിധിനും കുടുംബവും ബാംഗ്ലൂരുവിൽ നിന്നും തിരിച്ചു. അവർ എത്തുന്നത് വരെ മൈബൈൽ ഫ്രീസറിൽ വെക്കുകയും വീട്ടു മുറ്റത്ത് എല്ലാവരുടെയും സാനിധ്യത്തിൽ ചടങ്ങുകൾ കഴിക്കുകയ്യും ചെയ്തു

Scroll to Top