അങ്ങനെ ഒന്നും തളർത്താൻ ആകില്ല, പൂട്ടിക്കാൻ നോക്കിയതാ, ഇരട്ടി കച്ചവടത്തിലൂടെ ജനകീയ ഹോട്ടൽ.

സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു കുടുംബംശ്രീ പ്രവർത്തകർ ചെയുന്ന ഊണിനെ പറ്റിയുള്ള വാർത്തകൾ.കുടുംബശ്രീയുടെ ജനകീയ ഹോട്ടലിലെ 20 രൂപയുടെ ഊണിന് ആവശ്യത്തിനുള്ള കറികള്‍ ഇല്ലെന്നായിരുന്നു ആക്ഷേപം.ചാനലില്‍ വാര്‍ത്ത വന്നതോടെ ഇതിനു പിന്നിൽ നിരവധി പേരാണ് വിമർശനങ്ങളുമായി എത്തിയത്. പാവപെട്ടവരുടെ വിശപ്പിന് ഉത്തരമായി നിന്ന ജനകീയ ഹോട്ടലിൽ ഒരുകൂട്ടം സ്ത്രീകളുടെ അധ്വാനമാണ്.

എന്നാൽ അതൊന്നും കാണാത്തെയാണ് ചാനലിൽ വ്യാജ പ്രചരണം ഉയർന്നത്. അതോടെ ഹോട്ടലിൽ ഊണ് കഴിക്കാൻ തിക്കും തിരക്കുമായി. പൂട്ടിക്കാൻ നോക്കിയതാ എന്നാൽ കൂടുതൽ കരുത്തോടെ മുന്നോട്ട് വരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വിറ്റ ഊണിന്റെ എണ്ണം ഇരട്ടിയായി.കഴിഞ്ഞ് മൂന്ന് ദിവസത്തിനിടെ 5684 ഊണുകളാണ് അധികം വിറ്റത്. ചൊവ്വാഴ്ച 1,74348 പേര്‍ക്കാണ് ഭക്ഷണം വിളമ്പിയത്.

ബുധനാഴ്ച ഇത് 180302 ആയി ഉയര്‍ന്നു. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഭക്ഷണം വാങ്ങിയത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 2500 പേര്‍ അധികമായി ഭക്ഷണം വാങ്ങി. എറണാകുളവും പാലക്കാടുമാണ് പിന്നില്‍. കോഴിക്കോട് ജില്ലയിലാവട്ടെ 27,774 ഊണുകള്‍ വ്യാഴാഴ്ച മാത്രം വിറ്റു.

Scroll to Top