ബിബിസിയുടെ വൈറൽ പട്ടികയിൽ ഇടം പിടിച്ച് ജാനകിയുടെയും നവീന്റെയും റാസ്പുടിൻ ഡാൻസ് !!!

റാ റാ റാസ്‌പുടിൻ… ലവർ ഓഫ് ദ് റഷ്യൻ ക്വീൻ… എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിയുടെയും നവീന്റെയും ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ ബിബിസിയുടെ ഇയർ എൻഡറിൽ ഇടംപിടിചിരിക്കുകയാണ് ഈ വിഡിയോ. മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും തങ്ങളുടെ ആശുപത്രി വേഷത്തിൽ നൃത്തം ചെയ്തത് വലിയ വിവാദവും അതിലും വലിയ തരംഗവുമായി മാറിയിരുന്നു. 2021–ൽ ‍ഇന്ത്യയിൽ വൈറലായ വിഡിയോകളുടെ പട്ടികയിലാണ് റാസ്പുടിൻ ചലഞ്ച് വിഡിയോ ഇടംപിടിച്ചിരിക്കുന്നത്.

കേന്ദ്ര ആരോഗ്യമന്ത്രി ആദ്യ കോവിഡ് വാക്സീൻ സ്വീകരിക്കുന്നതും ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയുടെ പ്രകടനവുമൊക്കെയാണ് പട്ടികയിലുള്ള മറ്റ് വിഡിയോകൾ.ഡ്യൂട്ടിക്കിടെ വിശ്രമസമയത്ത് എടുത്ത വിഡിയോയാണ് സുന്ദരമായ നൃത്തച്ചുവടുകൾ കൊണ്ട് ആരാധകരെ നേടുന്നത്. ചടുലമായ ചുവടുകളോടെയാണ് ഇരുവരുടെയും ഡാൻസ്. മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയ്ക്ക് കാഴ്ചക്കാരുടെ ഹൃദയം കവരുന്നതാണ്.

സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതിനെക്കാൾ വലിയ ചർച്ചയാണ് ഈ മെഡിക്കൽ വിദ്യാർഥികളുടെ തകര്‍പ്പന്‍ ഡാന്‍സ് ഇപ്പോൾ സമ്മാനിക്കുന്നത്. തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെയാണ് ലവ് ജിഹാദ് ആരോപണവുമായി അഭിഭാഷകൻ എത്തിയിരിക്കുന്നത്. നിരവധി പേർ സമാന നൃത്തച്ചുവടുമായി റാസ്പുഡിൻ ഗാനത്തിന് ചുവടുവച്ച് ജാനകിക്കും നവീനും പിന്തുണ നൽകി.

Scroll to Top