പുതുവർഷത്തിൽ കണ്ണന്റെ 101 ചിത്രങ്ങൾ സമർപ്പിച്ച് ജസ്‌ന സലീം ; വിഡിയോ !!

പുതുവർഷത്തിൽ ഏറെക്കാലത്തെ ആഗ്രഹം സഭലമായതിന്റെ സന്തോഷത്തിലാണ് കൊയിലാണ്ടി കുറുവങ്ങാട് പുളിയരിക്കുന്നത്ത് ജസ്ന സലിം .കണ്ണന്റെ പല വലുപ്പത്തിലുള്ള 101 ചിത്രങ്ങളാണ് പുതുവർഷത്തിൽ ജസ്‌ന ഗുരുവായൂരിൽ സമർപ്പിച്ചത്.4 മാസം കൊണ്ടാണ് ജസ്ന ഈ ചിത്രങ്ങൾ വരച്ചത്. ‌ദിവസം 18 മണിക്കൂർ വരെ ചെലവഴിച്ചു.ഒന്നര അടി മുതൽ 5 അടി വരെ 6 വലുപ്പങ്ങളിലാണ് ചിത്രങ്ങൾ വരച്ചത്.

ക്ഷേത്രത്തിനു മുന്നിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, മുൻ ഭരണസമിതി അംഗം ഗോകുലം ഗോപാലൻ എന്നിവർ ചിത്രങ്ങൾ ഏറ്റു വാങ്ങി.8 വർഷമായി കണ്ണന്റെ ചിത്രങ്ങൾ വരയ്ക്കുന്ന ജസ്ന എല്ലാ വർഷവും അഷ്ടമിരോഹിണിക്കും വിഷുവിനും ഗുരുവായൂരിൽ ചിത്രങ്ങൾ സമർപ്പിക്കാറുണ്ട്.അക്രിലിക് ഷീറ്റിൽ ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് വരച്ച എല്ലാ ചിത്രങ്ങളും ഫ്രെയിം ചെയ്ത് സമർപ്പിച്ചു. 4 ലക്ഷത്തോളം രൂപ ചെലവായി. പലരും ചിത്രങ്ങൾ സ്പോൺസർ ചെയ്തു.കണ്ണന്റെ പേരിൽ അറിയപ്പെടാനാണ് ആഗ്രഹമെന്നും ജസ്ന പറഞ്ഞു.

Scroll to Top