അഭിനയത്തിൽ മാത്രമല്ല പശുവളര്‍ത്തലും കൃഷിയിലും താരമായി ജയറാം ; ആദരിച്ച് കൃഷിവകുപ്പ്

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജയറാം. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം, മഴവിൽക്കാവടി, കേളി തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു.വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയ ചിത്രങ്ങൾ ഇവയിൽ ചിലതു മാത്രമാണ്. ധാരാളം തമിഴ് ചലച്ചിത്രങ്ങളിലും ജയറാം അഭിനയിച്ചിട്ടുണ്ട്.

ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം, തുടങ്ങിയ ചിത്രങ്ങൾ ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ചിലതാണ്.കമലഹാസനുമായി നല്ല സൗഹൃദം പുലർത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴിൽ അഭിനയിച്ചിട്ടുണ്ട്. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്.ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. വിവാഹത്തിനു മുമ്പേ പല സിനിമകളിലും ഇവർ വിജയ ജോടിയായിരുന്നു. എന്നാൽ വിവാഹ ശേഷം പാർവതി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. താരത്തിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മക്കളായ കാളിദാസൻ സിനിമയിൽ സജീവമാണ്. മാളവിക ഫോട്ടോഷൂട്ടിൽ കാണപ്പെടാറുണ്ട്.

അഭിനയവും ചെണ്ടമേളവും മാത്രമല്ല കൃഷിയും പശുവളര്‍ത്തലുമുള്‍പ്പെടെ തനിക്ക് വശമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നടന്‍ ജയറാം. സ്വന്തം നാടായ പെരുമ്പാവൂരില്‍ ആറേക്കര്‍ സ്ഥലത്താണ് ജയറാമിന്റെ ഫാം.ഇത്തവണത്തെ കൃഷിവകുപ്പിന്റെ കാര്‍ഷിക പുരസ്‌കാരവും ജയറാം സ്വന്തമാക്കി. കാര്‍ഷിക രംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ച് ജയറാമിനെ പ്രത്യേകം ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.100 പശുക്കളാണ് ഫാമിലുള്ളത്. ഇതിന് പുറമെ, വാഴയും ജാതിയും വിവിധയിനം പഴങ്ങളും തീറ്റപ്പുല്ലും ഉള്‍പ്പെടെ ഇവിടെയുണ്ട്. എച്ച് എഫ് ഇനം പശുക്കളാണ് കൂടുതല്‍. വെച്ചൂര്‍, ജഴ്സി പശുക്കളുമുണ്ട്.ശാസ്ത്രീയമായ രീതിയിലാണ് മാലിന്യസംസ്‌കരണം. പശുക്കളുടെ ചാണകം ഉപയോഗിച്ചാണ് ഫാമിന് ആവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്.

Scroll to Top