ഇത്‌ നി തന്നെയാണോ അതോ തലമാറ്റി ഒട്ടിച്ചതോ,ജയറാമിന്റെ പുതിയലുക്കിലെ ഫോട്ടോ കണ്ട് മറുപടിയുമായി മമ്മൂക്ക.

മലയാളി പ്രേക്ഷകരുടെ ഇഷ്ടനടന്മാരിൽ ഒരാളാണ് ജയറാം.നടന്മാരൊക്കെ വളരെ ചെറുപ്പം ആകാനുള്ള ശ്രമത്തിലാണ്.അക്കൂട്ടത്തിൽ ജയറാമും ഉൾപ്പെടുന്നു.അല്ലു അർജുന്റെ ചിത്രത്തിനായുള്ള മേക്ക് ഓവേറിന് വേണ്ടിയാണ് ജയറാമിന്റെ ഈ മാറ്റം.എല്ലാവരും ജയറാമിന്റെ പുതിയ ലുക്കിൽ അത്ഭുതപെടുകയായിരുന്നു.എല്ലാവരും നല്ല കമ്മെന്റുകളും ആശംസയും നൽകുകയാണ് ജയറാമിന്.രണ്ടരമാസം കൊണ്ടാണ് 13 കിലോ ചിത്രത്തിനായി കുറച്ചത്.അല്ലുഅർജ്ജുന്റെ അച്ഛൻ വേഷം മകനെക്കാൾ ഫ്രീക്ക് ആയത് കൊണ്ടാണ് ഇത്രയും മേക്ക് ഓവർ വേണ്ടി വന്നതെന്നും ജയറാം പറയുന്നു.ജയറാമിന്റെ ഫോട്ടോ കണ്ടിട്ട് മമ്മൂക്ക നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.


റിപ്പോർട്ടർ ലൈവിൽ അഭിമുഖത്തിൽ ജയറാം തന്നെയാണ് ഇക്കാര്യം പറഞ്ഞത്.ജയറാമിന്റെ വാക്കുകൾ ഇങ്ങനെ,‘ഫേസ്ബുക്കില്‍ ഇടുന്നതിന് മുന്‍പ് ആ ഫോട്ടോ മമ്മൂക്കയ്ക്കാണ് ഞാന്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ കുറേ നേരത്തേക്ക് മറുപടിയൊന്നും വന്നില്ല. ഷൂട്ടിംഗിന്റെ തിരക്കിലായതുകൊണ്ടാണെന്ന് കരുതി. പെട്ടെന്ന് ഒരുമിച്ച് കുറേ മെസേജുകള്‍ വന്നു. എന്താടാ ഇത്, നീ തന്നെയാണോ അതോ തല മാറ്റി ഒട്ടിച്ചതാണോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. കുറച്ചുകഴിഞ്ഞപ്പോള്‍ മമ്മൂക്ക വീണ്ടും പറഞ്ഞു, നിന്റെ പരിശ്രമത്തിനുള്ള ഫലമാണ് ഇതെന്ന്, ഇങ്ങനെ ഇരിക്കണമെന്നും.’ ആ ഫീഡ്ബാക്കിന് ശേഷമാണ് ചിത്രം ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യാന്‍ തീരുമാനിച്ചത് എന്നും ജയറാം പറയുന്നു.

Scroll to Top