മണി പസിക്കിത് മണി, ജയറാമിനെ അനുകരിച്ച് ഹോട്ടല്‍ ജീവനക്കാരന്‍; വീഡിയോയുമായി കാളിദാസ് !!

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജയറാം. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന ചലച്ചിത്രത്തിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ എത്തിയത്. തുടക്കത്തിൽ തന്നെ ധാരാളം കലാമൂല്യമുള്ളതും, ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം, മഴവിൽക്കാവടി, കേളി തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ പ്രശസ്ത മലയാളചലച്ചിത്രസംവിധായകരുടെ ധാരാളം ചിത്രങ്ങളിൽ ജയറാം അഭിനയിച്ചിട്ടുണ്ട്. ഇവയിൽ മിക്കവയും ഉന്നത വിജയം കൈവരിച്ച ചിത്രങ്ങളായിരുന്നു. കമലഹാസനുമായി നല്ല സൗഹൃദം പുലർത്തുന്ന ജയറാം, അദ്ദേഹത്തിന്റെ കൂടെയും തമിഴിൽ അഭിനയിച്ചിട്ടുണ്ട്.

കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു.ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയാണ് ജയറാമിന്റെ ഭാര്യ. ഇപ്പോഴിത ജയറാം പറഞ്ഞ ഡയലോഗ് അനുകരിക്കുന്ന ഹോട്ടല്‍ ജീവനക്കാരന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.‘മണി പസിക്കിത് മണി’…ഓണ്‍ സ്ക്രീനല്ല, ഓഫ് സ്ക്രീനിൽ ജയറാമിന്റെ സൂപ്പർഹിറ്റ് ഡയലോഗുകളിൽ ഒന്നാണിത്. മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്‍ ട്രെയിലര്‍ ലോഞ്ചിന് ഇടയില്‍ ജയറാം അവതരിപ്പിച്ച മിമിക്രി വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.

ട്രെയിലർ ലോഞ്ചിനിടെ പ്രഭുവിനെ മിമിക്രിയിലൂടെ അവതരിപ്പിച്ച ജയറാമിന്റെ പ്രകടനം രജനികാന്ത് അടക്കമുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു..ഒരു ഹോട്ടലിൽ കഴിക്കാൻ പോയിയിരിക്കുമ്പോൾ പൊന്നിയൻ സെൽവത്തിന്റെ ഓഡിയോ ലൗഞ്ചിൽ ജയറാം പറഞ്ഞ ‘മണി പസിക്കിത് മണി..” എന്ന ഡയലോഗ് ഹോട്ടൽ ജീവനക്കാരൻ പറയുന്ന വീഡിയോയാണ് കാളിദാസ് പോസ്റ്റ് ചെയ്തത്. ജയറാമിനൊപ്പം പാർവതിയും മകൾ മാളവികയും ഉണ്ട്. മൂവരും ഭക്ഷണം കഴിക്കാനായി ഇരുന്നതും ഹോട്ടലിലെ ഒരു ജീവനക്കാരൻ ‘മണി പസിക്കിത് മണി’ എന്ന് പറയുകയാണ്. ആദ്യം ഒന്നമ്പരന്ന ജയറാം ജീവനക്കാരനെ നോക്കി ചിരിക്കുന്നത് വിഡിയോയിൽ കാണാം. ചിരി അടക്കാനാകാതെ ഇരിക്കുന്ന പാർവതിയെയും കാണാം.നിമിഷ നേരം കൊണ്ട് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു.

Scroll to Top