ഭാര്യയും തിരമാലകളും ,ഭാര്യക്കൊപ്പമുള്ള സൂപ്പർ ചിത്രങ്ങൾ പങ്കുവെച്ച് ജയസൂര്യ.

ദോസ്ത് എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് സിനിമയിലെത്തിയ താരമാണ് ജയസൂര്യ. 2002 ൽ വിനയൻ സംവിധാനം ചെയ്ത ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ നായക പദവിയിലെത്തി. ഒരു ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ എൻ മാനവനിൽ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടു തമിഴിലും നായകനായി. പുതിയ നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാള സിനിമയിൽ രംഗപ്രവേശം ചെയ്ത യുവതാരങ്ങളിൽ ഭൂരിഭാഗം താരങ്ങളും പരാജിതരായിട്ടും അഭിനയ മികവുകൊണ്ട് ജയസൂര്യ തന്റേതായ സ്ഥാനം ഉറപ്പിച്ചു.2004-ൽ സരിതയുമായി പ്രണയവിവാഹം.

2006-ൽ മകൻ അദ്വൈത്, 2011-ൽ മകൾ വേദ എന്നിവർ ജനിച്ചു.സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടക്കൊക്കെ വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താരത്തിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്.കടൽത്തീരത്തുനിന്നുള്ള മനോഹരമായ ഫോട്ടോഷൂ ട്ട് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ചിത്രത്തിനൊപ്പം Waves n vibes എന്നും ഭാര്യയ്ക്കൊപ്പമുള്ള ചിത്രത്തനൊപ്പം Wife n waves എന്നുമാണ് താരം കുറിച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം വൈറലാണ്.നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്.

Scroll to Top