ക്യൂട്ട് ജോഡികൾ ആയി ജീവയും അപർണയും മൃദുലയുടെ അനിയന്റെ കല്യാണത്തിന്

നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുൻ മുരളി വിവാഹിതനായി.മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് വധു.ബോൾഗട്ടി ഇവന്റ് സെന്ററിൽ വെച്ചായിരുന്നു വിവാഹം. മൃദുലയുടെ അടുത്ത സുഹൃത്തുക്കൾ പങ്കെടുത്തു. ഭാവന, ഷഫ്‌ന, സജിൻ തുടങ്ങിയ എല്ലാവരും തന്നെ ചടങ്ങിൽ പങ്കെടുത്തു. ഇപ്പോഴിതാ വൈറൽ ആകുന്നത് വിവാഹത്തിൽ ജീവയും അപർണയും എത്തിയ വീഡിയോ ആണ്. ഇരുവരും സൂപ്പർ ലുക്കിൽ ആണ് എത്തിയത്. അപർണ സാരിയിൽ ആഭരണങ്ങളോട് കൂടെയാണ് എത്തിയത്.അതുപോലെ തന്നെ ജീവ ഷർട്ടും മുണ്ടുമാണ് ധരിച്ചിരിക്കുന്നത്.

നല്ല ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ ഒന്നിക്കുന്നത്. വജ്രം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക്‌ പരിചിതമായ താരമാണ് മിഥുൻ. മാടത്തെ കിളി എന്ന പാട്ട് എന്ന് ഏറെ വൈറൽ ആയിരുന്നു. വിവാഹത്തിന് മുന്നോടി ആയി നടത്തിയ സംഗീത് ചടങ്കിൽ നിരവധി താരങ്ങൾ പങ്കെടുത്തു.വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ചടങ്ങിൽ വേണ്ട എല്ലാ പരുപാടിയ്ക്കും മുന്നിൽ നിന്നത് മൃദുല തന്നെയാണ്.

നമിത പ്രമോദ്, അപർണ ബാലമുരളി എന്നിവരും ചടങ്ങിൽ അതിഥികളായി എത്തിയിരുന്നു.വജ്രത്തിന് ശേഷം ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്ലൈ, ആന മയിൽ ഒട്ടകം എന്നീ സിനിമകളിലും മിഥുൻ‌ അഭിനയിച്ചു.എന്റെ ചേച്ചിയുടെ സുഹൃത്തിന്റെ അനിയത്തിയാണ് കല്യാണി എന്നും അങ്ങനെയാണ് ഞങ്ങൾ തമ്മിൽ പരിചയം. കല്യാണി എന്നെക്കാൾ നാല് വയസിന് ഇളയതാണ്’ മിഥുൻ പറഞ്ഞിരുന്നു. വീട്ടിൽ ആദ്യം സംസാരിച്ചത് മിഥുനാണെന്നും കല്യാണി വിശദീകരിച്ചു. എന്റെ ചേച്ചിക്ക് മനസിലാകട്ടേയെന്ന് കരുതി ഞാൻ ഒരു ചെറിയ സൂചന അപ്പോൾ കൊടുത്തിരുന്നു.

video

photos

Scroll to Top