എസ്കേപ്പ്ഡ്,ബിഗ്ബോസ് വീട്ടിൽ ബോറടിച്ചെന്ന് ജസ്ല,പോസ്റ്റിന് കടുത്ത വിമർശനങ്ങൾ.

പ്രേക്ഷകരുടെ പ്രിയഷോയാണ് മോഹൻലാൽ അവതാരകനായി സംപ്രേഷണം ചെയുന്ന ബിഗ് ബോസ്.നിരവധി ആരാധകരാണ് ഷോയ്ക്ക് ഉള്ളത്.കഴിഞ്ഞ ദിവസം നടന്ന എലിമിനേഷനിൽ ആർ ജെ സൂരജും ജസ്ലയുമാണ് പുറത്ത് പോയത്.വലിയ കരച്ചിലും ബഹളവുമില്ലാതെയാണ് ഇവർ എലിമിനേറ്റ് ആയി പോയത്.പുറത്തിറങ്ങിയ ശേഷം ഇരുവരും തങ്ങളുടെ അനുഭവം പങ്കുവെച്ചിരുന്നു.ഇത്രയും ദിവസം ബിഗ് ബോസ് വീട്ടിൽ നിന്നതിൽ സന്തോഷമുണ്ടെന്നും വീട്ടുകാരെയും കൂട്ടുകാരെയും മിസ്സ് ചെയ്തു.

അതിനാൽ ഇനി അവിടെ നിന്നാൽ ഞാൻ ബിഗ്ബോസ് മതിൽ ചാടിയേനെ എന്നും സൂരജ് പറയുന്നു.ശേഷം ജസ്ലയും ഇത്രയും ദിവസം നിൽക്കാൻ പറ്റിയതിലുള്ള സന്തോഷം അറിയിച്ചു.എന്നാൽ ജസ്ലയുടെ പോസ്റ്റ് കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു.എസ്‌കേപ്പ്ഡ് എന്നാണ് ഫോട്ടോയ്ക്ക് ഇട്ട ക്യാപ്ഷൻ.കൂടാതെ ബിഗ്ബോസ് വീട്ടിൽ ബോറടിച്ചു മരിച്ചെന്നും താരം പറഞ്ഞു.അതോടെ പൊങ്കാലയുമായി കാണികൾ എത്തി.

Scroll to Top