സ്ത നാര്ബുദം ! ഡോക്ടർ പറഞ്ഞു കുഞ്ഞിന് ഇനി പാലൂട്ടണ്ട , നെഞ്ച് പൊട്ടുന്ന വേദനയോടെ പാൽക്കുപ്പി കൊടുക്കുമ്പോ അവനത് തട്ടി ദൂരെയെറിയും !!!

ഒക്ടോബർ 1 മുതൽ 31 വരെ ബ്രസ്‌റ് കാൻസർ ബോധവൽകരണ മാസമാണ്. തന്നെ പിടികൂടിയ സ്തനാര്ബുദത്തെകുറിച്ച് കുറിപ്പ് പങ്കുവെച്ച് ജിൻസി ബിനു. കുറിപ്പിന്റെ പൂർണരൂപം :

“ഉണ്ണിക്കിടാവിനു…. നൽകാൻ…. അമ്മ… നെഞ്ചിൽ…..പാലാഴിയേന്തി” എന്തൊരു ഭംഗിയാ ഈ വരികൾക്ക് അതിലേറെ മനോഹരമായ അവസ്ഥ എന്താണ്…പറഞ്ഞോണ്ട് വരുന്നേന്ന് ചോദിച്ചാാാ….വേറൊന്നുമല്ല… ൻ്റെ ചിങ്കാരിമുത്ത് ലക്ഷ്മിക്കുട്ടി…..Lakshmi Jayan Nair ഓർമപ്പെടുത്തി… ഒക്ടോബർ 1 മുതൽ 31 വരെ #br eastcancerawarenessmonth ആണെന്ന്…അതുകൊണ്ടു മാത്രം ഇതൊന്ന് എഴുതാൻ തോന്നി എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഹെൽത്തിയായിരുന്ന സമയത്ത്….ഇളയ കുഞ്ഞുജനിച്ച് ഒൻപതാം മാസം….യാദൃശ്ചികമായി കൈയിലുടക്കി…..ചെറിയോരു ക്യാപ്സൂൾ വലിപ്പമുള്ള തടിപ്പ്… എന്തുകൊണ്ടോ…. അപ്പോ മനസ് പറഞ്ഞു…. “Something wrong”


പിറ്റേന്ന്…പീഡിയാട്രീഷ്യനെ കാണാൻ പോയപ്പോ…ഇതു സൂചിപ്പിച്ചു…. “പാലൂട്ടുന്ന സമയത്ത്… ഇങ്ങനൊക്കെ ചില അമ്മമാർക്ക് വരാറുണ്ട്…അതൊന്നും കുഴപ്പമില്ല”… ന്ന് ഡോക്ടർ പറഞ്ഞു….എങ്കിലും…ഇറങ്ങും മുമ്പേ ഡോക്ടർ പറഞ്ഞു… സംശയം പറഞ്ഞതല്ലേ…നമുക്ക്…ചുമ്മാ…ഒന്നു സ്കാൻ ചെയ്യാം…. പിറ്റേന്ന് രാവിലെ സ്കാനിംഗ്….സ്കാനിംഗ് നടത്തിയ ഡോക്ടറുടെ ചോദ്യങ്ങളിലെല്ലാം പന്തികേട് മണത്തു പക്ഷേ…എനിക്കെങ്ങനേലും…ഒക്കെകഴിഞ്ഞു പുറത്തിറങ്ങിയ മതി… കാരണം… റൂമിന് പുറത്ത്…. മാമീടെ കൈയിൽ…എന്നേം കാത്ത്….അവനുണ്ട്….അവൻ വിശന്നു കരഞ്ഞാലോ കുപ്പിപ്പാലൊന്നും കരുതീട്ടില്ല പക്ഷേ…പുറത്തിറങ്ങും മുന്നേ… ഡോക്ടർ പറഞ്ഞു…ഉടനെ മാമ്മോഗ്രാം ചെയ്യണം…പിന്നെ….കുഞ്ഞിന് ഇനി പാലൂട്ടണ്ട…കേട്ടോ അവിടെ….അവിടെ മാത്രം….ഞാൻ തകർന്നു….തളർന്നു…


ഭൂമി നെടുകെ പിളർന്നു താഴേക്ക് വീണു ലോകം കീഴ്മേൽ മറിഞ്ഞു എന്റെ ഗുണ്ടുമണി ദിവസങ്ങൾ കൊണ്ട്
കോലം കെട്ടു പിന്നീട്….ബ യോപ്സിയിൽ നിന്നും സ ർജറി വരെ നീണ്ട യാത്രയിൽ കണ്ട പല ഡോക്ടർമാരും സംശയത്തോടെ ചോദിച്ചു….പാലൂട്ടുന്ന അമ്മമാർക്ക് സ്ത നാർബുദം വരാൻ സാധ്യത കുറവാ…..താൻ അവിടെ തോറ്റുപോയല്ലോടോ
വല്യമോന് രണ്ടുവയസ്സ് വരെ പാലൂട്ടി… പിന്നെ…എൻ്റെ കോലം കെട്ടു തുടങ്ങിയപ്പോ അമ്മമാര് പറഞ്ഞു…നിർത്തിയേക്കാന്ന്.. കുറച്ചു പാടുപെട്ടു…അവനെ പറ്റിക്കാൻ..ഇത്തവണ അതൊന്നുല്ല…ദിവസങ്ങളോളം അനുഭവിച്ച….നെഞ്ച് പൊട്ടുന്ന വേദന..വിങ്ങുന്ന നെഞ്ച്…മരുഭൂമിയാകാൻ….എന്ത് പ്രയാസാ..നെഞ്ചകം നീറിപൊട്ടും…
ഇന്നും….ആ ഓർമകളിൽ .. കാരണം….പാൽക്കുപ്പി ആദ്യമായി കൊടുക്കുമ്പോ… അവനത് തട്ടി ദൂരെയെറിയും..ചുറ്റും നോക്കും….പിന്നെ കരയും….വേറെ വഴിയില്ലന്ന് മനസ്സിലായപ്പോ….പാൽക്കുപ്പി ശീലിച്ചു.. നെഞ്ചിൽ പാലാഴിയെന്തിയിട്ടും…..
ൻ്റെ ഉണ്ണിക്കിടാവ്… അന്നൊക്കെ….വിശന്നു കരഞ്ഞു..


ആ തടിപ്പ്…ഡോക്ടർ സാരമില്ലന്നു പറഞ്ഞപ്പോ….തള്ളികളയാരുന്നു….അതുമല്ലെങ്കിൽ നാണക്കേടാവും…എന്നോർത്ത് മിണ്ടാതിരിക്കാരുന്നു.. അപ്പോ….പിന്നെ…..നിങ്ങൾക്ക്…ഈ തങ്കക്കുടത്തിൻ്റെ……കുറിപ്പ്വായിക്കാൻ പറ്റില്ലാരുന്നു..ഞാൻ സി ഐ ഡി യെപ്പോലെ ചെന്ന് തൂ ക്കിയെടുത്തപ്പോഴേക്കും വി ല്ലൻ മൂന്നാം സ്റ്റേജിൽ വിലസുകയാരുന്നു..
അതോണ്ട്… ഇങ്ങനൊക്കെ വല്ല സംശയോം തോന്നിയാൽ…അപ്പോ തന്നെ ചികിത്സ ചെയ്യണം…നെഞ്ചിലുണ്ടാവുന്ന തടിപ്പുകൾ എല്ലാം ക്യാ ൻസറൊന്നുമല്ല…അതോർത്ത് പേടിച്ചു മിണ്ടാതിരിക്കല്ലേേേ …ജീവിതരീതികളും, ഭക്ഷണരീതിയും മാറിമറിഞ്ഞ ഇന്നത്തെ കാലത്ത്….മുപ്പത് കഴിഞ്ഞ സ്ത്രീകളാവണമെന്നില്ല…
അതിനുമുന്നേയും മാമ്മോഗ്രാം നടത്തി രോഗമില്ലെന്നങ്ങട് ഉറപ്പിക്ക്യ…കേട്ടോ

നിസാരചികിത്സകൊണ്ട് മാറ്റിയെടുക്കാവുന്നവയെനിങ്ങളുടെ അനാസ്ഥകൊണ്ട്_മാരകമായ

Scroll to Top