ഭാര്യ 14 വയസിന് ഇളയതാണ്, ഒരു വർഷത്തോളം ലിവിംഗ് ടുഗദർ ആയിരുന്നു : ജിനു ജോസഫ്.

അമൽ നീരദ് സംവിധാനം ചെയ്ത 2007ൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്.2007ല്‍ പ്രദര്‍ശനത്തിനെത്തിയ ചിതത്തില്‍ മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2011ല്‍ മോഹന്‍ലാല്‍ നായകനായി എത്തിയ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ എന്ന ഗ്യാങ്ങ്സ്റ്ററിനെ അവതരിപ്പിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. സംവിധായകന്‍ അമല്‍ നീരദിന്റെ ചിത്രങ്ങളിലാണ് പ്രധാനമായും അഭിനയിച്ചിട്ടുള്ളത്. ഇയോബിന്റെ പുസ്തകം, റാണി പത്മിനി, നോര്‍ത്ത് 24 കാതം, സിഐഎ, ഉസ്താദ് ഹോട്ടല്‍, ബാച്ചിലര്‍ പാര്‍ട്ടി, എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

അവസാനമായി അഭിനയിച്ചത് കുഞ്ചാക്കോ അഭിനയിച്ച ഭീമന്റെ വഴി എന്ന സിനിമയിലാണ്.നടനെന്ന പോലെ വളരെ ലുക്കിലുള്ള താരമാണ് ജിനു ജോസഫ്.ഭീമന്റെ വഴി തിയറ്ററുകളിൽ ഓടുമ്പോൾ വളരെ മികച്ച അഭിപ്രായമാണ് നേടുന്നത്. ഈ അവസരത്തിൽ തന്റെ ജിവിതത്തിലെ വിശേഷങ്ങൾ പറയുകയാണ് ജിനു ജോസഫ്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ജിനു ജോസഫ് മനസ് തുറന്നത്.ജോസഫിന്റെ വാക്കുകളിലേക്ക്,ഭീമന്റെ വഴി എന്ന സിനിമയിലെ കാരക്ടർ വളരെ മികച്ചതായി ചെയ്യാൻ കഴിഞ്ഞു.

ആദ്യമയാണ് ഇങ്ങനെ ഒരു കഥാപാത്രം കിട്ടുന്നത്. വി ല്ലൻ സ്റ്റൈലിഷ് ലുക്കിലുള്ള കഥാപാത്രം ഒക്കെ മാറി തനി നാടൻ ഒരു കഥാപാത്രം. ചെമ്പൻ ഒക്കെ കഥ പറഞ്ഞപ്പോൾ എനിക്ക് തോന്നി, കുറച്ചു കോമഡി ഒക്കെ വരുന്നതാണ് എന്ന്.എന്റേത് പ്രണയവിവാഹമായിരുന്നു.ലിയയെ ആദ്യമായി കണ്ടത് ബംഗളൂരുവിൽ വെച്ചായിരുന്നു. പിന്നീട് പരിചയപ്പെട്ട്, പ്രണയത്തിലായി. എന്നേക്കാൾ പതിനാല് വയസിന് ഇളയതാണ് ലിയ. ഒരു വർഷത്തോളം തങ്ങൾ ലിവിങ് ടുഗദർ ആയിരുന്നു.അതിന് ശേഷമാണ് വിവാഹിതരായത് . ഞങ്ങൾക്ക് ഒരു മകനുണ്ട്. മാർക്ക് എന്നാണ് മകന്റെ പേര്.

PHOTOS

VIDEO

Scroll to Top