ശിങ്കാരിമേളവും കാവടിയാട്ടവുമായി മൗനരാഗത്തിലെ മനോഹറിന്റെ അടിപൊളി വിവാഹ റിസപ്ഷൻ !!വിഡിയോ

കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ജിത്തു വേണുഗോപാല്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്.കാവേരി എസ് നായരാണ് ജിത്തുവിന്റെ വധു.ഇപ്പോഴിതാ താരത്തിന്റെ വിവാഹ റിസപ്ഷൻ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കാവടിയാട്ടത്തിന്റെയും ശിങ്കാരി മേളത്തിന്റെയും അകമ്പടിയോടെയാണ് വധുവും വരനും എത്തിയത്.ചുവപ്പ് ഗൗണിൽ സുന്ദരിയായി കാവേരി എത്തിയപ്പോൾ കറുപ്പ് ഡ്രെസ്സിലാണ് ജിത്തു എത്തിയത്.മൗനരാഗമെന്ന പരമ്പരയില്‍ മനോഹര്‍ എന്ന കഥാപാത്രത്തെയാണ് ജിത്തു അവതരിപ്പിക്കുന്നത്. സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിങ്കരനായി മാറിയ താരമാണ് ജിത്തു വേണു ഗോപാല്‍.

ജിത്തുവിന്റെ വിവാഹത്തിന് മിനിസ്‌ക്രീന്‍ രംഗത്തെ താരങ്ങള്‍ എല്ലാം എത്തിച്ചേര്‍ന്നിരുന്നു..അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ വൈറൽ ആണ്. ടെലിവിഷൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് ജിത്തു വേണുഗോപാൽ. സീതാ കല്യാണം,കുടുംബവിളക്ക് മൗനരാഗം, എന്നീ പരമ്പരകളിലൂടെ പ്രേക്ഷകഹൃദയങ്ങൾ തൊട്ടറിഞ്ഞ താരം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ജിത്തുവും കാവേരിയും വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ സാഫല്യത്തിന് പുതിയ ഒരു തുടക്കമായിരിക്കുകയാണ്.

കുറച്ചു നാളുകള്‍ക്കു മുന്‍പാണ് ജിത്തു താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്ന് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.ഇതാണ് എന്റെ പ്രണയം. ഇതെന്റെ പങ്കാളി. എന്നെ ഞാനാക്കി നിര്‍ത്താന്‍ പറ്റുന്ന വ്യക്തിയെയാണ് ഞാന്‍ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്.എന്നെ ഏറ്റവും നല്ല രീതിയില്‍ കാണാനാഗ്രഹിക്കുന്നയാളാണ് എന്റെ നല്ലപാതിയെന്നും ജിത്തു കുറിച്ചിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ ഈ ഒരു ദിനത്തിന് വേണ്ടി താന്‍ കാത്തിരിക്കുകയാണ് എന്നാണ് ജിത്തു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്.

Scroll to Top