അമ്മ മലയാളിയല്ല, പക്ഷെ മോഹൻലാലിന്റെ കടുത്ത ആരാധികയാണ്, സിനിമയ്ക്ക് അതിർത്തി കടക്കാനുള്ള കഴിവുണ്ട് : ജോൺ എബ്രഹാം.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ബോളിവുഡ് താരം ജോൺ എബ്രഹാമിന്റെ വാക്കുകളാണ്. ഇദ്ദേഹം മൈക്ക് എന്നമലയാള സിനിമ നിർമ്മിക്കുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. കൊച്ചിയിൽ വെച്ചായിരുന്നു പരിപാടികൾ. ഇതിനിടയ്ക്ക് ഇദ്ദേഹം മോഹൻലാലിനെ കുറിച്ചാണ് സംസാരിച്ചത്.അമ്മ മലയാളിയല്ല, പക്ഷെ മോഹൻലാലിൻറെ കടുത്ത ആരാധികയാണ്, സിനിമയ്ക്ക് അതിർത്തി കടക്കാനുള്ള കഴിവുണ്ട് എന്നും ജോൺ എബ്രഹാം പറഞ്ഞു.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ലോഞ്ചിനോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ മുഖ്യാതിഥിയായി ജോൺ എബ്രഹാമും ഒപ്പം അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തു. വിഷ്ണു ശിവപ്രസാദ് സംവിധായകനാകുന്ന ഈ ചിത്രത്തിന്റെ നിർമാണത്തിലൂടെ ജെ.എ എന്റർടൈൻമെന്റ് മലയാളത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു.ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ കഥ ആഷിഖ് അക്ബർ അലിയുടേതാണ്..രഞ്ജിത്ത് സജീവും അനശ്വര രാജനും ഉൾപ്പെടുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറക്കി.

അതും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.വിക്കി ഡോണർ, മദ്രാസ് കഫെ, പരമാണു, ബത്‌ല ഹൗസ് തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച് നിരവധി കഴിവുറ്റ പ്രതിഭകളെ സിനിമ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ജെ എ എന്റർടൈൻമെന്റ് രഞ്ജിത്ത് സജീവിന്‌ മലയാള സിനിമയിലേക്കുള്ള ലോഞ്ച് പാഡ് ആയി ഒരുങ്ങിക്കഴിഞ്ഞു. ഈ ലോഞ്ചിലൂടെ ജെ എ എൻറർടൈൻമെൻറ് പരിചയപ്പെടുത്തിയ കഴിവുറ്റ പ്രതിഭകളുടെ നിരയിലേക്ക് ചേർക്കപ്പെടുകയാണ് രഞ്ജിത്ത് സജീവ് എന്ന പേര്.

Scroll to Top