‘ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം, ഇതിലും വലുത് നേടാനാകുമോ എന്നറിയില്ല’ ; പുരസ്കാരവേദിയിൽ വിങ്ങിപ്പൊട്ടി ജോജു ജോർജ്.

ജോസഫിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നായകനടനാണ് ജോജു ജോര്‍ജ്ജ്.ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച സ്വഭാവനടനുളള പുരസ്‌കാരവും ജോജുവിന് ലഭിച്ചു. ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലൂടെ താരമായി മാറുകയായിരുന്നു ജോജു.ഇപ്പോഴിതാ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ഏറ്റുവാങ്ങിയിരിക്കുകയാണ് താരം.തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചാണ് പുരസ്ക്കാരങ്ങൾ വിതരണം ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയൻ പുരാസ്കാരങ്ങൾ സമർപ്പിച്ചു.ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് സംസ്ഥാന അവാർഡിലൂടെ സ്വന്തമായതെന്ന് ജോജു ജോർജ്. മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വീകരിച്ച ശേഷം അവാർഡ് ദാന വേദിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിതെന്നും ഇവിടെ വരെയെത്താൻ ഒരുപാട് പേർ സഹായിച്ചെന്നും ജോജു പറഞ്ഞു.

നൂറിലേറെ സിനിമകളിൽ ഇതുവരെ അഭിനയിച്ചു. ഓരോ പടങ്ങളും ഓരോ പാഠങ്ങളായിരുന്നു. പല പടങ്ങളിൽ നിന്നെല്ലാം എന്ത് ചെയ്യണം, എന്ത് ചെയ്യേണ്ട, എന്ത് ചെയ്യേണ്ട, എന്ത് തിരുത്തണമെന്നും എന്നെ പഠിപ്പിച്ചത് ഞാൻ കണ്ടുമുട്ടിയ സുഹൃത്തുക്കളും ​ഗുരുക്കന്മാരായ സംവിധായകരുമാണ് എന്ന് ജോജു പറഞ്ഞു.ബിജുവേട്ടൻ മമ്മൂക്ക തുടങ്ങി ഒരുപാടുപേരുടെ സഹായം ഉണ്ടായിരുന്നു.ഇതിനിടയിൽ ശബ്ദമിടറിയ ജോജു, സംസാരം അവസാനിപ്പിച്ച് വേദി വിടുകയായിരുന്നു. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജു ജോർജിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. ബിജു മേനോനും ഈ പുരസ്കാരം പങ്കിട്ടിരുന്നു.

Scroll to Top