ക്യാമ്പുകളിലേക്ക് സഹായവുമായി ടൊവിനോയും ജോജുവും ; വീഡിയോ.

കേരളം ദുരിതകയത്തിൽ കിടക്കുമ്പോഴും എന്നും അതിൽനിന്നും അതിജീവിക്കാൻ മലയാളികൾക്ക് കഴിയും.പ്രളയം കവർന്നെടുത്തവർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.ഇവരെ സഹായിക്കാൻ ഒരുപാട് നല്ല മനസുകൾ ശ്രമിക്കുന്നുണ്ട്.മലയാള സിനിമ താരങ്ങളും അതിൽ ഉൾപ്പെടുന്നു.സഹായങ്ങളുടെ ഭാഗമായി ടൊവിനോ തോമസിന്റെ വീട്ടില്‍ കളക്ഷൻ സെന്റർ ആരംഭിച്ചിരുന്നു.ഇവിടെ നിന്ന് ഒരു ലോറി സാധനങ്ങള്‍ മലപ്പുറം നിലമ്പൂരില്‍ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി കഴിഞ്ഞ ദിവസം കൊണ്ടുപോയി. സാധനങ്ങള്‍ കയറ്റുന്നതിനായി സഹായിക്കാൻ ടൊവിനോയും സിനിമാതാരം ജോജു ജോര്‍ജും ഉണ്ടായിരുന്നു.ഇതിന്റെ വീഡിയോ സോഷ്യൽ മീഡയയിൽ ഇപ്പോൾ വൈറലാകുന്നത്.ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മൂന്ന് ലോഡ് അവശ്യ സാധനങ്ങള്‍ നിലമ്പൂരിലെത്തിച്ചു. ഗ്രൂപ്പ് അഡ്മിന്‍ അജിത്ത്, നടന്‍ ജോജു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് സാധനങ്ങള്‍ എത്തിച്ചത്.ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

 

 

Scroll to Top