എൽഡിഎഫിന്റെ വിജയാഘോഷത്തിൽ ആടിത്തിമിർത്ത് വിനായകൻ, സന്തോഷത്തില്‍ പങ്കുചേര്‍ന്ന് ജോജുവും ; വീഡിയോ

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ മികച്ച വിജയം എൽഡിഎഫ് നേടിയിരുന്നു. വിജയത്തില്‍ പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി നടന്‍ ജോജു ജോര്‍ജും. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലാല്‍ ജോസ് സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കുകയായിരുന്നു ജോജു.
ആഹ്ലാദപ്രകടനം എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് വിനായകന്റെ സന്തോഷത്തില്‍ ജോജുവും പങ്കുചേര്‍ന്നത്.

ആഹ്ലാദപ്രകടനങ്ങളുമായി തെരുവിൽ ഇറങ്ങിയ എൽഡിഎഫ് പ്രവർത്തകർക്കൊപ്പം ജോജു ജോർജും വിനായകനും ആടിത്തിമിർക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുകയാണ്.താളം പിടിക്കുന്ന ജോജുവിനെയും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായകനെയും വീഡിയോയില്‍ കാണാം.കോൺഗ്രസിനെതിരെ ശബ്ദമുയർത്തി പലപ്പോഴും വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ള വ്യക്തിയാണ് വിനായകൻ.

വൈറ്റിലയിൽ റോഡ് തടഞ്ഞ് സമരം നടത്തിയ കോൺഗ്രസിനെതിരെ പ്രതികരിച്ച് ജോജു ജോർജും ഈ അടുത്ത് വാർത്തകളിൽ നിറഞ്ഞിരുന്നു.കൊച്ചി കോര്‍പ്പറേഷന്‍ 63-ാം ഡിവിഷന്‍ ഗാന്ധിനഗറില്‍ സിപിഐഎമ്മിന്റെ ബിന്ദു ശിവനാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി പിഡി മാര്‍ട്ടിനെ 687 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കൗണ്‍സിലറായിരുന്ന സിപിഐഎമ്മിലെ കെ കെ ശിവന്‍ അന്തരിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 115 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു എല്‍ഡിഎഫ് ജയം.

Scroll to Top