അ ഗ്നിചിറകുകളുള്ള ഒരു നക്ഷത്രമാണ് ഞാൻ, നല്ല വ്യക്തിയാകാൻ തീരുമാനിച്ചു,ആദ്യ ടാറ്റൂ ചെയ്ത സന്തോഷം പങ്കുവെച്ച് ജ്യൂവൽ മേരി.

മമ്മൂട്ടി നായകനായി അഭിനയിച്ച പത്തേമാരി എന്ന ചലച്ചിത്രത്തിൽ നളിനി എന്ന നായിക കഥാപാത്രം ചെയ്തു കൊണ്ട് ആണ് ജുവൽ മേരി മലയാള സിനിമയിലേക്ക് കടന്നു വന്നത്. മഴവിൽ മനോരമയിൽ ടെലികാസ്റ്റ് ചെയ്ത ‌‍ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരിക ആയിരുന്നു ഇവർ.മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ സംവിധായകൻ ജൻസൺ സക്കറിയ ആണ് ജുവലിന്റെ ഭർത്താവ്.

ഉട്ടോപ്യയിലെ രാജാവ്, ഒരേ മുഖം, തൃശ്ശിവപേരൂർ ക്ലിപ്‌തം, അണ്ണാദുരൈ, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തമിഴ് ചിത്രം മാമനിതൻ, സുരേഷ് ഗോപി ചിത്രം പാപ്പൻ, ടി കെ രാജീവ് കുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രം എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ജ്യൂവൽ. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ വൈറൽ ആകുന്നത് താൻ ആദ്യമായി ടാറ്റൂ ചെയ്ത വിവരമാണ് അറിയിക്കുന്നത്.

ടാറ്റൂ ചെയുന്ന വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. വീഡിയോയ്ക്ക് ഒപ്പം കുറിച്ചത് ഇങ്ങനെ, അങ്ങനെ ഞാൻ ടാറ്റൂ ചെയ്തു,തീരുമാനത്തെ അംഗീകരിച്ചുകൊണ്ട്, എന്നെ ഭാരപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് ഒരു നല്ല വ്യക്തിയാകാൻ ഞാൻ സ്വീകരിച്ചു.അ ഗ്നിചിറകുകളുള്ള ഒരു നക്ഷത്രമാണ് ഞാൻ.നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റുമായി എത്തിയത്. വീഡിയോ ഇതിനോടകം തന്നെ വൈറൽ ആണ്.

VIDEO

Scroll to Top